ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പര ഇന്ത്യ ടീം സൂര്യകുമാര്‍ യാദവ് നയിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.പരമ്പരയിലെ രണ്ടാമത്തെ മത്സരം തിരുവനന്തപുരത്താണ് നടക്കുക.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ്.ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവറാം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍. എന്നിവരാണ് ടീമിൽ.
സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള അയര്‍ലന്‍ഡ് പരമ്പരയില്‍ കളിച്ചവരിലെ ഭൂരിപക്ഷം പേരും ടീമിലിടം പിടിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ് പരമ്പരയില്‍ ക്യാപ്റ്റനായിരുന്ന ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കനാണ് തീരുമാനം. ലോകകപ്പിനിടെ പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പരിക്ക് പൂര്‍ണ്ണമായും ഭേദമായിട്ടില്ലെന്നാണ് സൂചന.
അവസാന രണ്ടു മത്സരത്തിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്തും. വൈസ് ക്യാപ്റ്റനായിട്ടാണ് അയ്യര്‍ തിരിച്ചെത്തുക


