ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഖത്തറിനോട് പരാജയം ഏററുവാങ്ങി ഇന്ത്യ. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് ഇന്ത്യ അടിയറവ് പറഞ്ഞത്. യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈത്തിനെ തോല്‍പ്പിച്ചതിൻ്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ രണ്ടാം റൗണ്ടിന് ഇറങ്ങിയത്.
നാലാം മിനിറ്റില്‍ തന്നെ ഇന്ത്യക്ക് ആഘാതമേല്‍പ്പിച്ച് ഖത്തറിന് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാനായി. മികച്ച ഒന്ന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഖത്തര്‍ ഗോളപോസ്റ്റിലേക്ക് എത്തിയില്ല. ആദ്യ പകുതി തുടക്കത്തില്‍ തന്നെ ഗോൾ വഴങ്ങി. ആദ്യ ഇലവനില്‍ ഇടംപിടിക്കാതിരുന്ന മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് 63-ാം മിനിറ്റിലാണ് കളത്തിലിറങ്ങിയത്.

ഇത്തിരി കുഞ്ഞൻ രാജ്യം മൂന്ന് ഗോളിന്……
തമീം മന്‍സൂറിന്റെ പാസില്‍ നിന്ന് മുസ്തഫ താരീഖാണ് ഖത്തറിനായി ആദ്യ സ്‌കോര്‍ ചെയ്തത്. അല്‍മോയെസ് അലിയുടെ വകയാണ് ഖത്തറിന്റെ രണ്ടാമത്തെ ഗോള്‍. രണ്ടാം പകുതി ആരംഭിച്ചയുടന്‍ 47-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. 86-ാം മിനിറ്റിലായിരുന്നു ഖത്തറിൻ്റെ അവസാന ഗോൾ. മുഹമ്മദ് വാദ് നീട്ടി നല്‍കിയ പന്ത് ഹെഡറിലൂടെ യൂസുഫ് അബ്ദുറിസാഗാണ് വലയിലെത്തിച്ചത്.
ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം. യോഗ്യതാ റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഖത്തര്‍ അഫ്ഗാനിസ്താനെ 8-1ന് തകര്‍ത്തിരുന്നു.


