ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന പ്രതീക്ഷ വീണ്ടും പങ്കുവച്ച് യു.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഗെയ്ക്‌വാദിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ഗാന്ധി കുടുംബം തലമുറകളായി അമേഠിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. രാഹുല്‍ ഗാന്ധി തീര്‍ച്ചയായും അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കും.’ -അജയ് റായ് പറഞ്ഞു.
2019 തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് 55000 വോട്ടിന് അമേഠി സീറ്റ് നഷ്ടപ്പെട്ടതാണ്. എന്നാൽ വയനാട്ടിൽ 4.31 ലക്ഷം വോട്ടുകൾ നേടിയാണ് ജയിച്ചത്. റായി നേരത്തെ ലക്നോവിലും രാഹുൽ തിരിച്ചു വരും എന്ന അഭിപ്രായം പറഞ്ഞിരുന്നു. വാരണാസിയിൽ നരേന്ദ്ര മോഡിക്ക് എതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കും എന്നും അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ വയനാട് കൈവിടാൻ കാത്തിരിക്കുന്ന രാഷ്ട്രീയവും നിലനിൽക്കുമ്പോഴാണ് ഇത്.
വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനവും അജയ് റായ് ഉന്നയിച്ചു. ‘അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. അല്ലാതെ മഹാസംഭവമാക്കേണ്ട കാര്യമല്ല. മതിയായ വിശ്വാസമുണ്ടെങ്കില്‍ ഒരു വിളക്കോ ഒരു പൂവോ തന്നെ ധാരാളമാണ്. എന്നാല്‍ ബി.ജെ.പി. ഇതൊരു മഹാസംഭവമാക്കി ചിത്രീകരിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.’ -അദ്ദേഹം പറഞ്ഞു.
‘ഉത്തര്‍പ്രദേശിലെ രാഷ്ട്രീയക്കാര്‍ അസ്വസ്ഥരാണ്. അവര്‍ ഹലാലിനെ കുറിച്ചും മദ്രസയെ കുറിച്ചും പറയുന്നു. പക്ഷേ ഒരിക്കലും തൊഴിലില്ലായ്മയെ കുറിച്ചും ഗ്യാസ് വിലയെ കുറിച്ചും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തെ കുറിച്ചും സംസാരിക്കുന്നില്ല. ഹലാല്‍ പ്രശ്‌നം മനുഷ്യരെ ഉപദ്രവിക്കാന്‍ മാത്രമായുള്ളതാണ്.’ -അജയ് റായ് പറഞ്ഞു.