ഉത്തരാഖണ്ഡിൽ ഉത്തരകാശിയിലെ സിൽക്യാര ടണലിൽ 15 ദവസമായി 41 തൊഴിലാളികൾ മരണത്തിന് തൊട്ടു മുൻപിൽ തുടരുന്നു. രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികള്‍ ആവർത്തിക്കയാണ്. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ പ്രവർത്തനം വീണ്ടും തടസപ്പെട്ടു. ഇനി യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കണം. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക.
ഓഗർ മെഷീൻ തകരാറിലായ സാഹചര്യത്തിൽ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംങ് ന ടത്തുന്നത്.വനമേഖലയിൽ നിന്ന് ലംബമായി കുഴിക്കാനുള്ള ബദൽ ശ്രമവും തുടങ്ങിയിട്ടുണ്ട്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂർണ്ണമായും പരാജയപ്പെട്ടാൽ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത് തുടങ്ങുക.

പൈപ്പിൽ കുടുങ്ങിയ യന്ത്രം ഭാഗം വേഗത്തിൽ നീക്കാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതും പ്രതിസന്ധിയിലാക്കുകയാണ്. യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധർക്ക് പൈപ്പിൽ കയറി ഇരുമ്പ് കമ്പിയും സ്റ്റീൽ ഭാഗങ്ങളും മുറിക്കാനാകു എന്നാണ് റിപ്പോർട്ട്

തൊഴിലാളികളെ പുറത്ത് എത്തിയാൽ രക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായിരിക്കുകയാണ്. 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.


