അൻ്റാർട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സന്‍ ഖാന്‍. എവറസ്റ്റും കിളിമഞ്ചാരോയും ഉള്‍പ്പടെയുള്ള പര്‍വതങ്ങള്‍ ഹസ്സന്‍ ഖാന്‍ കീഴടക്കിയിരുന്നു. ക്ലേശകരമായ പര്‍വ്വതാരോഹണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സന്‍ ഖാന്റെ ഇച്ഛാശക്തി പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് ആശംസ അർപ്പിച്ചു കൊണ്ട് കുറിച്ചു.

കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴു വന്‍കരകളിലെയും ഉയരം കൂടിയ കൊടുമുടികള്‍ കയറുന്ന പര്യവേക്ഷണ ദൗത്യത്തിലാണ് ഷെയ്ഖ് ഹസ്സന്‍ ഖാന്‍. ഇതിന്റെ ഭാഗമായി അദ്ദേഹം കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിന്‍സണ്‍. സെക്രട്ടേറിയറ്റില്‍ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനാണ്.