2022 ലെ ആശാന്‍ സ്മാരക കവിത പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. മലയാള കവിതാരംഗത്ത് നല്‍കിയ സമഗ്രസഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
പ്രൊഫ. എം.കെ. സാനു, പ്രൊഫ.എം.തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
മലയാള ഭാഷാ സാഹിത്യത്തിലെ ആധുനിക കവിത്രയങ്ങളിൽ ഒരാളായിരുന്നു മഹാകവി കുമാരനാശാൻ. അദ്ദേഹത്തിന്റെ സ്മരണാർഥം 1985ൽ ആശാൻ സ്മാരക അസോസിയേഷൻ (ചെന്നൈ) ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ആശാൻ സ്മാരക കവിത പുരസ്‌കാരം. സാഹിത്യത്തിലെ മികച്ച കവികളെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 1985 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്.
ആരോഗ്യകരമായ ജീവിത വീക്ഷണത്തിന് കാവ്യാത്മക ലാവണ്യം നല്‍കി രചിച്ച കവിതകളാണ് കുരീപ്പുഴ ശ്രീകുമാറിനെ ഇതര കവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് ജൂറി ചെയര്‍മാന്‍ പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു.
2024 ജനുവരി 19 ന് ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ അമ്മു സ്വാമിനാഥന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. കഴിഞ്ഞ വർഷം കെ ജയകുമാറിനായിരുന്നു പുരസ്കാരം.