Monday, August 18, 2025

ഉന്നത വിദ്യാഭ്യാസ മന്ത്രി പൊൻമുടിക്ക് തടവുശിക്ഷ; തമിഴ് നാട് സർക്കാരിന് തിരിച്ചടി

തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന് തിരിച്ചടി. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ മൂന്ന് വർഷം തടവിനും 50 ലക്ഷം രൂപ പിഴയും വിധിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. പൊന്മുടിയുടെ വകുപ്പുകൾ താൽക്കാലികമായി മന്ത്രി രാജാ കണ്ണപ്പന് കൈമാറി.

2016ൽ ഇതേ കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ പൊൻമുടിയെയും മകൻ ഗൗതം സിഗമണിയെയും കള്ളക്കുറിച്ചിയിൽ നിന്നുള്ള എംപിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്ത് കേസ് സജീവമാക്കി. ഡിഎംകെ സർക്കാരിൽ ഖനി-ധാതു വകുപ്പ് മന്ത്രിയായിരുന്ന സമയത്തെ കേസാണ്. മന്ത്രിക്കും ഭാര്യയ്ക്കുമെതിരെയുള്ള ആരോപണങ്ങളാണ് കേസിലേക്ക് എത്തിയത്. മന്ത്രി രാജിവെക്കില്ലെന്നാണ് റിപ്പോർട്ട്.

പൊൻമുടി 2006നും 2011നും ഇടയിൽ ഖനി, ധാതു വകുപ്പ് മന്ത്രിയായിരിക്കെ, തമിഴ്‌നാട് മൈനർ മിനറൽ കൺസെഷൻസ് ആക്ട് ലംഘിച്ചുവെന്നാണ് ഇ ഡി ആരോപിക്കുന്നത്. മന്ത്രി അനധികൃതമായി പൊൻമുടി വാനൂർ ബ്ലോക്കിലെ പൂത്തുറയിൽ, 28.37 കോടി വിലമതിക്കുന്ന ചുവന്ന മണൽ ക്വാറി അനധികൃതമായി അനുവദിച്ചതായാണ് ഇ ഡി റിപ്പോർട്ട്. സുപ്രീം കോടതി ശിക്ഷ ശരിവച്ചാൽ പൊൻമുടിക്ക് എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടമാകും.

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ നിന്നുള്ള പൊൻമുടി പിഎച്ച്‌ഡി നേടിയിട്ടുണ്ട്. കുറച്ച് കാലം പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഡിഎംകെയിലേക്ക് എത്തി. 1989ൽ വില്ലുപുരത്ത് നിന്നാണ് അദ്ദേഹം ആദ്യമായി എംഎൽഎയാകുന്നത്. ആറ് തവണ എംഎൽഎയായ 72കാരൻ, നിലവിൽ കല്ലുറിച്ചി ജില്ലയിലെ തിരുക്കോയിലൂർ നിയോജക മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നു. വില്ലുപുരം-കല്ലാകുറിച്ചി മേഖലയിൽ ഗണ്യമായ സ്വാധീനമുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയിലേക്ക് എത്തിക്കുന്നതിലെ പ്രധാനിയാണ്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....