മലബാറിലെ പ്രശസ്തമായ മാഹി പള്ളിയെ ബസിലിക്കയായി ഉയര്‍ത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്ന് കോഴിക്കോട് രൂപത വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മാഹിയിലെ സെയ്ൻറ് തെരേസാ പള്ളിയിലെ പെരുന്നാൾ ഏറ്റവുമധികം വിശ്വാസികൾ ഒത്തുചേരുന്ന ഒന്നാണ്.
വടക്കൻ കേരളത്തിലെ ആദ്യത്തെ ബസലിക്ക

വടക്കന്‍ കേരളത്തില്‍ ഇതുവരെയും ഒരു ദേവാലയം ബസിലിക്ക പദവിയിലേക്ക് ഉയര്ത്തപ്പെട്ടിട്ടില്ല. ഇതോടെ മലബാറിലെ പ്രഥമ ബസിലിക്കയായി മാഹി പള്ളി അറിയപ്പെടും. തൃശൂര്‍ കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തില്‍ ഒരു ബസിലിക്കപോലും ഇല്ല. റോമന്‍സഭയുമായും കത്തോലിക്കാസഭയുടെ അധികാരിയായ മാര്‍പാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്നതുമാണ് ബസലിക്ക. ഇ
ആരാധനാക്രമം, കൂദാശകള്‍, സൗന്ദര്യം, വലുപ്പം, പ്രശസ്തി, ദൗത്യം, പ്രാചീനത, അന്തസ്, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ, കലാപരമായ മൂല്യം എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് ബസിലിക്കയായി ഉയര്‍ത്തുന്നത്.
സെന്റ് പീറ്റേഴ്സ്, സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍ എന്നിങ്ങനെ ലോകത്ത് നാല് പ്രധാന മേജര്‍ ബസിലിക്കകളാണുള്ളത്. ഇവയെല്ലാം റോമിലുമാണ്. മറ്റെല്ലാ ബസിലിക്കകളും മൈനര്‍ ബസിലിക്കകളെന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ അര്‍ത്തുങ്കല്‍ ബസിലിക്ക, വല്ലാര്‍പ്പാടം ബസിലിക്ക, തൃശൂര്‍ പുത്തന്‍പ്പള്ളി ബസിലിക്ക എന്നിവയാണ് കേരളത്തിൽ.

ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്ന മൂന്ന് അടയാളങ്ങള്‍
1.കുട
മഞ്ഞയും ചുവപ്പും(പരമ്പരാഗത പേപ്പല്‍ നിറങ്ങള്‍) വരകളാല്‍ രൂപകല്പന ചെയ്ത പട്ടുമേലാപ്പിന്റെ കുട മാര്‍പാപ്പയുടെ അധികാരത്തിന്റെ പ്രതീകമാണ്.
2.മണികള്‍
പോപ്പുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാന്‍ ബസിലിക്കയില്‍ ഒരു തൂണില്‍ ഘടിപ്പിച്ചിരിക്കുന്ന മണികള്‍. മധ്യകാലഘട്ടത്തിലും നവോത്ഥാനകാലത്തും മാര്‍പാപ്പയുടെ ഘോഷയാത്രകളില്‍ പരിശുദ്ധപിതാവിന്റെ സാമിപ്യത്തെ കുറിച്ച് റോമിലെ ജനങ്ങളെ അറിയിക്കാന്‍ ഉപയോഗിച്ചിരുന്ന അടയാളമായിരുന്നു.
3.പേപ്പല്‍ കുരിശിന്റെ താക്കോലുകള്‍
മാര്‍പാപ്പയുടെ പ്രതീകമാണിത്. ക്രിസ്തു പത്രോസിന് നല്കിയ വാഗ്ദാനത്തെ ഇത് സൂചിപ്പിക്കുന്നു.
ഇവ ഇനി മാഹിപള്ളിയിലും പ്രദർശിപ്പിക്കും


