ഗുസ്തി ഫെഡറേഷനിൽ ബ്രിജ് ഭൂഷൻ ഇനിയും പിൻസീറ്റിൽ തുടരും, ഉറ്റ അനുയായി പ്രസിഡൻ്റ് സ്ഥാനത്ത്

ലൈംഗിക പീഡനകേസുകൾക്കും താരങ്ങളുടെ സഹന സമരത്തിനും പുല്ലുവില

പീഡന കേസുകൾക്കും സമരങ്ങൾക്കും ഇടയിലും ഉരുക്കു പോലെ സംരക്ഷിക്കപ്പെട്ട ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഒരു വിജയം കൂടി. ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റായി ഉറ്റ അനുയായി സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തു. ഈ സ്ഥാനത്തേക്ക് ചരിത്രത്തിൽ ആദ്യമായി മത്സരത്തിന് സന്നദ്ധയായി എത്തിയ വനിത അനിത ഷിയോറയെയാണ് പരാജയപ്പെടുത്തിയത്.

ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ സ്ഥാനം നഷ്ടമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ഏറ്റവും വിശ്വസ്തനാണ് സഞ്ജയ് സിങ്‌. വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെ ഒളിമ്പിക് ഭവനിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെയാണ് പരാജയപ്പെടുത്തിയാണ് ജയം. സമരത്തിന് നേതൃത്വം നൽകിയ ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നവരുടെ പിന്തുണയിലായിരുന്നു അനിതയുടെ മത്സരം.

47 വോട്ടുകളില്‍ 40 വോട്ടും നേടിയാണ് അദ്ദേഹം വിജയിച്ചത്. മുന്‍ ഗുസ്തി താരവും ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മോഹന്‍ യാദവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തോല്‍വി ഏറ്റുവാങ്ങി. ഇന്നലെയായിരുന്നു തിരഞ്ഞെടുപ്പ്. 15 സ്ഥാനങ്ങളിലേക്ക് മത്സരം നടന്നു.

കേസുകൾക്കും താരങ്ങളുടെ കണ്ണുനീരിനും പുല്ലു വില ബ്രിജ് ഭൂഷൺ ഇനി പിൻസീറ്റിൽ

ഇതോടെ ഗുസ്തി ഫെഡറേഷന്‌ രാജ്യാന്തര തലത്തിലുള്ള വിലക്ക് നീങ്ങും. ഓഗസ്റ്റിനകം തിരഞ്ഞെടുപ്പ് നടത്താതിരുന്നതിനാല്‍ രാജ്യാന്തര റെസ്ലിങ് സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് (ഡബ്ല്യൂ.യു.യു.) ഡബ്ല്യൂ.എഫ്.ഐ.യെ വിലക്കിയിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബ്രിജ് ഭൂഷൻ്റെ അനുയായി തിരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ഇനി ഗുസ്തി രംഗത്ത് തുടരില്ലെന്ന് സാക്ഷി മാലിക് നേരത്തെ പ്രസ്താവിച്ചിരുന്നു.

ഫെഡറേഷന്റെ മുന്‍ തലവനും ബി.ജെ.പി. എം.പി.യുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളെ കാര്യമാക്കാതെ താരങ്ങളെ സമരത്തിലേക്ക് നയിച്ചത് വലിയ വിവാദങ്ങൾക്ക് ഇടവെച്ചിരുന്നു. ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരങ്ങൾ ഭീഷണിയും ഭിന്നിപ്പും സൃഷ്ടിച്ച് ഇല്ലാതാക്കി എന്ന പരാതിയും വാർത്തകളിൽ നിറഞ്ഞിരുന്നു.

പ്രസിഡന്റ് സ്ഥാനത്തെ ബ്രിജ് ഭൂഷന്റെ 12 വര്‍ഷത്തെ വാഴ്ചയ്ക്ക് അവസാനമിടാൻ ഈ സമരം കാരണമായി എങ്കിലും പിൻസീറ്റിൽ വീണ്ടും എത്തുകയാണ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്ന കേസ് നിലനിൽക്കയാണ്. ഇവയിൽ പോക്സോ കേസ് വരെ ഉണ്ടായിരുന്നു. ഇത് പിന്നീട് പിൻവലിപ്പിച്ചു.

ബ്രിജ് ഭൂഷന്റെ കുടുംബാംഗങ്ങളെയോ സഹായികളെയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കിയ മുന്‍നിര ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതോടെ ബ്രിജ് ഭൂഷന്റെ മകന്‍ പ്രതീകും മരുമകന്‍ വിശാല്‍ സിങ്ങും മത്സരിക്കാന്‍ സാധിച്ചില്ല. പക്ഷേ അദ്ദേഹത്തിന്റെ അടുപ്പക്കാരനെന്ന് പറയപ്പെടുന്ന സഞ്ജയ് സിങ്ങാണ് പിന്‍ഗാമിയായെത്തുന്നത്‌.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...