ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ ബി.ജെ.പി. എം.പിയും ഗുസ്തിഫെഡറേഷൻ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണല്‍ ശരണ്‍ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ബിനാമി കമ്മിറ്റി പിരിച്ചു വിട്ടു. കൂട്ടാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ പുതുതായി അധികാരം പിടിച്ച ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി കേന്ദ്ര സർക്കാർ തന്നെ പിരിച്ചുവിടുകയായിരുന്നു. ദേശീയമത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചുവെന്ന കാരണമാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു. നിലവിലെ നേതൃത്വം പഴയ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്‌പോര്‍ട്‌സ് മന്ത്രാലയം ഇപ്പോൾ കണ്ടെത്തിയതായി പറയുന്നു. ഇത് സ്‌പോര്‍ട്‌സ് കോഡിന്റെ ലംഘനമാണ്. മുന്‍ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍നിന്നാണ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. താരങ്ങള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിക്കുന്ന ഇടങ്ങളാണ് ഇതെന്നും ഇക്കാര്യം നിലവില്‍ കോടതി പരിഗണനയിലാണെന്നും കായിക മന്ത്രാലയം കാരണം വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തിന് മുന്നിൽ അപമാനിതമായ ശേഷം തീരുമാനം
ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതില്‍ പ്രതിഷേധിച്ച് ഗുസ്തി താരമായ ബജ്‌രംഗ് പുണിയ പദ്മശ്രീ തിരിച്ചുനല്‍കിയിരുന്നു. ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ താനിനി ഗുസ്തി ഗോദയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് കണ്ണീരോടെ സാക്ഷി മാലിക്ക് ബൂട്ടഴിച്ചു. ഇതിന് പിന്നാലെ, ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കുറ്റാരോപിതനായ ബി.ജെ.പി. എം.പിയും ഗുസ്തിഫെഡറേഷൻ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണല്‍ ശരണ്‍ സിങ്ങിനെ സംരക്ഷിക്കുന്നതിന് കാരണമായി പലവിധ ചർച്ചകൾ ഉയർന്നിരുന്നു. 14 താരങ്ങൾ തുടക്കത്തിൽ ഇയാളുടെ ലൈംഗിക ആക്രമണങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഭീഷണിയും സമ്മർദ്ദവും പ്രയോഗിച്ച് എതിർ നീക്കങ്ങളെ അടിച്ചമർത്തുകയായിരുന്നു. പിന്നീട് രാജി വെച്ചു എങ്കിലും ബിനാമിയെ വാഴിച്ച് വീണ്ടും എത്താൻ അവസരവും നൽകി.