പ്രളയദുരിതം നേരിടുന്ന തമിഴ്‌നാടിന് കേന്ദ്ര സഹായം നിഷേധിച്ചതിന് പിന്നാലെ ഡി.എം.കെ. നേതാവും സംസ്ഥാന മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും പരസ്പരം അഛനെ വിളിച്ച് പോര്.
പ്രളയത്തെ തുടർന്നുണ്ടായ ദുരിതങ്ങൾക്ക് കേന്ദ്രസഹായം ചോദിച്ച തമിഴ്‌നാടിനെ അധിക്ഷേപിക്കുന്ന വാക്കുകളിലാണ് തുടക്ക. കേന്ദ്രം എ.ടി.എം. അല്ലെന്നാണ് നിര്‍മലാ സീതാരാമന്‍ മറുപടി നല്‍കിയത്. കേന്ദ്രമന്ത്രിയുടെ അച്ഛന്റെ സ്വത്തില്‍നിന്നല്ല പണം ചോദിച്ചതെന്ന് ഉദയനിധി കടുത്ത മറുപടി നൽകി. ജനങ്ങളടച്ച നികുതിയില്‍നിന്ന് അര്‍ഹിക്കുന്ന വിഹിതമാണ് ചോദിച്ചതെന്ന് വിശദീകരിച്ചു.
മറുപടിയില്‍ ഉദയനിധിയുടെ ഭാഷയെ വിമര്‍ശിച്ച നിര്‍മലാ സീതാരാമന്‍, ഇങ്ങനെ സംസാരിക്കുന്നവര്‍ ഇന്നിരിക്കുന്ന സ്ഥാനത്ത് എത്തിയത് അവരുടെ അച്ഛന്റെ സ്വത്തുകൊണ്ടാണെന്ന് പറയാമോ എന്ന് തിരിച്ച് ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഒരു ബഹുമാനം അര്‍ഹിക്കുന്നുണ്ട്. സാഹിത്യത്തിലെ സംഭാവനകളുടെ പേരില്‍ അറിയപ്പെട്ട ഒരാളുടെ കൊച്ചുമകനാണ് ഇങ്ങനെ സംസാരിക്കുന്നത്. എന്ന് മുത്തഛനെ ഓർമ്മപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയത്തില്‍ അച്ഛന്റെ സ്വത്തുക്കളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് അദ്ദേഹം മനസിലാക്കണമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
മറുപടി രാഷ്ട്രീയമായാണ് ഉദയനിധി പിന്നീട് വിശദീകരിച്ചത്. ചില ആളുകളോട് പെരിയാറിനെപ്പോലെ സംസാരിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു ഇത്. ഇത്തരം ആളുകളോട് ഏത് തരത്തില്‍ സംസാരിക്കണമെന്ന് പരിയാറും അണ്ണാദുരൈയും കരുണാനിധിയും സ്റ്റാലിനും പഠിപ്പിച്ചു തന്നിട്ടുണ്ട്. ചിലരോട് അണ്ണാദുരൈയ്യെപ്പോലെയും മറ്റുചിലരോട് കരുണാനിധിയെപ്പോലെയും സംസാരിക്കണം. ചിലരോട് സ്റ്റാലിനെപ്പോലെയും സംസാരിക്കണം. എന്നാല്‍, ചില പ്രത്യേക വ്യക്തികളോട് പെരിയാറിന്റെ ഭാഷയില്‍ തന്നെ പ്രതികരിക്കണമെന്നും ഉദയനിധി പരാമർശത്തിൽ ഉറച്ചു നിന്നു.