സുൽത്താൻ ബത്തേരിക്കടുത്ത് സിസിയിൽ തൊഴുത്തിൽ കയറി കിടാവിനെ പിടിച്ച കടുവ ഇന്നലെ രാത്രി വീണ്ടും എത്തി. കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു. കൊന്നിട്ട ശേഷം വനത്തിലേക്ക് മറഞ്ഞ കടുവ അടുത്ത ദിവസം ഭക്ഷിക്കാനായി വീണ്ടും എത്തുകയായിരുന്നു.
ഇരയെ പിടിച്ച ശേഷം മാറി പോയി പിന്നീട് ഭക്ഷിക്കുന്നതാണ് കടുവയുടെ രീതി. ഇത് ലക്ഷ്യമാക്കി തൊഴുത്തിൽ കാമറ സ്ഥാപിച്ചു. രണ്ടാം ദിവസം കടുവ എത്തിയപ്പോൾ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞു
വനം വകുപ്പിന്‍റെ ക്യാമറ ട്രാപ്പിലും കടുവയുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്നലെ എത്തിയ കടുവ, കിടാവിന്‍റെ അവശിഷ്ടങ്ങൾ ഭക്ഷിച്ചു മടങ്ങി. കടുവയുടെ പ്രായവും മറ്റു വിശദാംശങ്ങളും വനം വകുപ്പ് ശേഖരിച്ചുവരികയാണ്.
ജനങ്ങൾക്കിടയിൽ പരക്കെ ഭീതി പരക്കുന്ന സാഹചര്യമാണ്.