ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ബി ജെ പി കാണിക്കുന്ന രാഷ്ട്രീയ ചെപ്പടി വിദ്യയാണ് രാമക്ഷേത്രത്തിന് ഉദ്ഘാടനം നിശ്ചയിച്ചതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ സർക്കാരും താനും ഉളളിടത്തോളം കാലം ബംഗാളിൽ വിഭാഗീയത അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
ജയ് നഗറിൽ സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കയായിരുന്നു. അവർ. കോടതി അനുവദിച്ച പ്രകാരമാണ് ചടങ്ങ് എങ്കിൽ നടക്കട്ടെ ആർക്കാണ് എതിർപ്പ്. പക്ഷെ ഇതിൻ്റെ മറവിൽ ഇതരമത വിദ്വേഷം വിൽക്കാൻ സമ്മതിക്കില്ല. അതാണ് നടത്തുന്നത്.
രാമക്ഷേത്രം ഉദ്ഘാടനത്തെ കുറിച്ച് ചോദ്യമുണ്ടായി. ഇന്നലെയും ചിലർ ചോദിച്ചു. പക്ഷെ അതിന് ഉത്തരം നൽകലല്ല എൻ്റെ പണി.
ഏത് മതക്കാരുടെ ഉത്സവമായാലും മനുഷ്യരെ ഒന്നിപ്പിക്കുന്നത് ആവണം. പകരം വിദ്വേഷം വിതരണം ചെയ്യലാവരുത്. മനുഷ്യരെ ഒന്നിപ്പിക്കുന്ന ഐക്യത്തിൻ്റെ സന്ദേശമുള്ള ഉത്സവങ്ങളിൽ മാത്രമേ തനിക്ക് വിശ്വാസമുള്ളൂ എന്നും അവർ പറഞ്ഞു.
കേന്ദ്ര സർക്കാർ ഏജൻസി സർക്കാർ അയി മാറിയിരിക്കയാണ്. വീട്ടിൽ കയറി സാധനങ്ങൾ എല്ലാം എടുത്ത് കൊണ്ടു പോകും. എന്നാൽ അവ ലിസ്റ്റിൽ പെടുത്തി കണക്ക് നൽകാൻ പോലും തയാറാല്ല. എന്നും അവർ വിമർശിച്ചു.
സിപിഐഎം, കോണ്‍ഗ്രസ്, ടിഎംസി എന്നീ മൂന്ന് പാര്‍ട്ടികള്‍ക്കും സംസ്ഥാനത്ത് ഒരു പൊതുവേദിയില്‍ വരാന്‍ പ്രയാസമാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതോടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഐഎം കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. ‘ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായി ഞങ്ങള്‍ ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടുന്നത് തുടരും, എന്നാല്‍ ബംഗാളിലെ ടിഎംസിയുമായി ഒരിക്കലും ധാരണയുണ്ടാകില്ല,’ എന്നായിരുന്നു പ്രതികരണം.
ഇതിനെതിരെ സിപിഐഎം തീവ്രവാദി സംഘടനയാണെന്ന് മമത വിമര്‍ശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഐഎമ്മുമായി സഖ്യം ചേരില്ലെന്നും മമത പ്രഖ്യാപിച്ചതോടെ ഇന്‍ഡ്യാ മുന്നണിയിൽ അങ്കലാപ്പ് ഉയർന്നിരുന്നു. പോരാട്ടം ബിജെപിക്കും ഇടതുപക്ഷത്തിനും എതിരെയാണെന്നും മമത പറയുകയുണ്ടായി.