അന്തരിച്ച സംഗീത സംവിധായകൻ കെ.ജെ. ജോയിയുടെ ഗാനങ്ങൾ മിക്കതും മലയാളികൾ നെഞ്ചേറ്റിയവയാണ്.
മലയാളി സിനിമാ ഗാന ചരിത്രത്തിൽ എഴുപതുകളെയും എൺപതുകളെയും ഇളക്കി മറിച്ച ഗായകനാണ് കെ.ജെ. ജോയ്
1975 ൽ ലൗലെറ്റർ എന്ന സിനിമയിലൂടെ സംഗീത സംവിധാന രംഗത്തെത്തി. രണ്ടാമായ ചിത്രമായ ചന്ദനച്ചോലയിലൂടെ മലയാളികളുടെ ഹൃദയം കവരുകയായിരുന്നു.
ചന്ദനച്ചോലയിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായി. പിന്നീട് ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ , ശ്രീകുമാരൻ തമ്പി , യൂസുഫലി കേച്ചേരി,പൂവ്വച്ചൽ ഖാദർ , പാപ്പനംകോട് ലക്ഷ്മണൻ , മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരുടെ രചനകളിൽ കെ.ജെ. ജോയ് അത്യപൂർവ്വ ഗാനങ്ങളാണ് സമ്മാനിച്ചത്.
മകരവിളക്കേ മകരവിളക്കേ എന്ന ഗാനത്തിന്റെ പശ്ചാത്തലം ശബരിമല മകര ജ്യോതിയായിരുന്നു. മകരവിളക്കിന് തൊട്ടാണ് അദ്ദേഹം വിട വാങ്ങുന്നത്.
ഗാനങ്ങളിൽ കേട്ടിരിക്കേണ്ടവ.
പാട്ട്, സിനിമ, വർഷം, രചയിതാവ്, ഗായകർ ക്രമത്തിൽ
- ബിന്ദൂ നിയാനന്ദ ബിന്ദു വോ – ചന്ദനച്ചോല – 1975 – ഡോ: ബാലകൃഷ്ണൻ – സുശീല
- ഹൃദയം മറന്നൂ നാണയ തുട്ടിന്റെ – ചന്ദനച്ചോല – 1975 – മുപ്പത്തു രാമചന്ദ്രൻ – യേശുദാസ്
- ഭൂമിയിൽ സ്വർഗ്ഗം പണിതുയർത്തീടും –
ഇവനെന്റെ പ്രിയപുത്രൻ – 1977 – മങ്കൊമ്പ് ഗോപാലകൃഷ്ണൻ- യേശുദാസ് & സുശീല - ഈ ജീവിതമൊരു പാരാവാരം യേശുദാസ് – do –
- രാജമല്ലി പൂവിരിക്കും സുശീല -do-
- ആരാരോ ആരിരാരോ – ആരാധന – 1977 – ബിച്ചു തിരുമല – യേശുദാസ് & ജാനകി
- താളം താളത്തിൽ താളമിടും -do-
- നീലയമുനേ സ്നേഹ യമുനേ – സ്നേഹ യമുന – 1977 – യൂസുഫലി കേച്ചേരി – KC വർഗീസ്
- ആഴിത്തിരമാലകൾ – മുക്കുവനെ സ്നേഹിച്ച ഭൂതം – 1978 – അൻവർ സുബൈർ – വാണിജയറാം & ഇടവാ ബഷീർ
- മറഞ്ഞിരുന്നാലും മനസ്സിന്റെ – സായൂജ്യം – 1978 – യൂസുഫലി കേച്ചേരി – യേശുദാസ് / വാണിജയറാം
- കാലിത്തൊഴുത്തിൽ -do- സുശീല & കോറസ്
- ഇണക്കമോ പിണക്കമോ – ലിസ – 1978 – വിജയൻ – യേശുദാസ്
- ഓ നീയെന്റെ ജീവനിൽ ഉണരുന്ന – മദാലസ – 1978 – യൂസുഫലി കേച്ചേരി – യേശുദാസ്
- എൻ സ്വരം പൂവിടും – അനുപല്ലവി – 1979 – ബിച്ചു തിരുമല – യേശുദാസ്
- ഒരേ രാഗ പല്ലവി നമ്മൾ -do-
- നവമീ ചന്ദ്രികയിൽ -do- സുശീല
- കുങ്കുമസന്ധ്യകളോ – സർപ്പം – 1979 – ബിച്ചു തിരുമല – യേശുദാസ്
- സ്വർണ്ണ മീനിന്റെ ചേലൊത്ത -do- യേശുദാസ് , SPB, സുശീല & വാണിജയറാം
- ഏഴാം മാളിക മേലെ – do- യേശുദാസ് & വാണിജയറാം
- എവിടെയോ കളഞ്ഞു പോയ കൗമാരം– ശക്തി – 1980 – ബിച്ചു തിരുമല – യേശുദാസ്
- സ്വപ്നങ്ങൾക്കർത്ഥങ്ങൾ – ഓർമ്മകളെ വിടതരൂ – 1980 – ഡോ: പവിത്രൻ – യേശുദാസ് & കോറസ്
- കസ്തൂരിമാൻ മിഴി – മനുഷ്യമൃഗം – 1980 – പാപ്പനംകോട് ലക്ഷമണൻ – യേശുദാസ് & കോറസ്
- അജന്താ ശില്പങ്ങളിൽ – -do-
24 . ലാവണ്യ ദേവതയല്ലേ – കരിമ്പൂച്ച – 1981 – പൂവ്വച്ചൽ ഖാദർ – യേശുദാസ് - അക്കരെയിക്കരെനിന്നാലെങ്ങിനെ – ഇതാ ഒരു തീരം – 1979 – യൂസുഫലി കേച്ചേരി – യേശുദാസ്


