Sunday, August 17, 2025

‘രാം കെ നാം’ പ്രദർശിപ്പിച്ചതിന് നാല് പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു.

ആനന്ദ് പട്‌വർധൻ്റെ വിഖ്യാത ഡോക്യുമെൻ്ററി ‘രാം കെ നാം’ പ്രദർശിപ്പിച്ചതിന് നാല് പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. ചിത്രം പ്രദർശിപ്പിക്കുന്നത് വി എച്ച് പി പ്രവർത്തർ കടന്നു കയറി അലങ്കോലപ്പെടുത്തി. ഇതിനു പിന്നാലെ എത്തിയ പൊലീസ് ഫിലിം ക്ലബ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഹൈദരാബാദ് നഗരത്തിൽ സ്ഥിരമായി സമാന്തര ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്ന സിനിമാ പ്രേമികളുടെ കൂട്ടായ്മയായ ഹൈദരാബാദ് സിനിഫൈൽസ് പ്രവർത്തർക്ക് എതിരെയാണ് നടപടി. സൈനിക്പൂരിലെ കഫെയിൽ കഴിഞ്ഞ ദിവസമാണ് ഇവർ പ്രദർശനം സംഘടിപ്പിച്ചത്. രാത്രി 7.45ന് ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു. 8.30ഓടെ ഒരു സംഘമെത്തി പ്രദർശനം തടസപ്പെടുത്തുകയും വേദി തകർക്കുകയും ചെയ്തു.

ക്ലബ്ബ് പ്രവർത്തകരായ ആനന്ദ് സിങ്, പരാഗ് വർമ എന്നിവരെയും പ്രദർശനത്തിന് വേദിയായ മാർലെസ് കഫെ ബിസ്ട്രോ ഉടമകളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദർശനം നിയമവിരുദ്ധമാണെന്ന വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകനായ ഋത്വിക് പന്ത്രങ്കിയുടെ പരാതിയിൽ കേസ് എടുത്താണ് നടപടി. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ചിത്രം പ്രദർശിപ്പിച്ചത് വർഗീയ കലാപം സൃഷ്‌ടിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന് പരാതിയിൽ ആരോപിച്ചു. വി എച്ച് പിക്ക് എതിരെ സംസാരിച്ചു എന്നും പരാതിയിൽ ഉന്നയിച്ചു.

ആനന്ദ് പട് വർദ്ധന്റെ ‘രാം കി നാം’. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മക വളർച്ച, ബാബറി മസ്ജിദിന്റെ തകർക്കലിലേക്ക് എത്തിച്ച Hinduthwa ആക്രമണങ്ങൾ, അപരവൽക്കരണം എന്നിവ ഏറ്റവും വ്യക്തതയോടെ കാട്ടിത്തരുന്ന ഡോക്യുമെന്ററി. തീർച്ചയായും കണ്ടിരിക്കേണ്ടത്.

മലയാളം Subtitle ലോട് കൂടിയ link താഴെ

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....