അല്പം ചരിത്രം
ആർ ചന്ദ്രശേഖരൻ വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറി യിലെ തൊഴിലാളിയും ഐഎൻടിയുസി നേതാവും ആയിരിക്കെ ഫാക്ടറിയിൽ നടന്ന സമരത്തിൽ സംഘർഷം ഉണ്ടാവുകയും സംഘർഷത്തിൽ ഫാക്ടറി എം.ഡി. യെ ആക്രമിച്ച കേസിൽ 15 കൊല്ലത്തോളം ഫാക്ടറിയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തി. ഈ കാലയളവിൽ മാനേജ്മെന്റ്മായും സിഐടിയു മായും നിരന്തരം സംഘർഷവും സമരങ്ങളും സംഘട്ടനങ്ങളും ആർ.ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഫാക്ടറിയിൽ നടന്നു. അക്കാലത്ത് ഐഎൻടിയുസി യിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നേതാവായി ചന്ദ്രശേഖരൻ വളർന്നു. 1995 ൽ കെ കരുണാകരൻ കേന്ദ്ര വ്യവസായമന്ത്രി ആയപ്പോഴാണ് അദ്ദേഹത്തിനെ പുറത്താക്കിയ നടപടി പിൻവലിച്ച് മന്ത്രി കെ കരുണാകരൻ നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
പിന്നീട് 2001-2006 യുഡിഎഫ് കാലത്ത് കിലയുടെ(KILE) ചെയർമാൻ, ഐഎൻടിയുസി യുടെ സംസ്ഥാന ജനറൽ സെക്രട്ടറി ദേശീയ സെക്രട്ടറി തുടങ്ങിയ നിലകളിൽ തന്റെ വ്യക്തിമുദ്ര പ്രകടമാക്കി.
1995 മുതൽ2007 വരെ നീണ്ട 12 കൊല്ലം ഐഎൻടിയുസി യുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്ന കെ സുരേഷ് ബാബു തൽസ്ഥാനത്തു നിന്നും മാറിയപ്പോഴാണ് ആർ ചന്ദ്രശേഖരനെ 2007ൽ സംസ്ഥാന പ്രസിഡണ്ട് ആയി നിയമിച്ചത്.
എതിരാളികളിൽ അസൂയ ഉണ്ടാക്കിയ പ്രവർത്തനങ്ങൾ
തൊഴിലാളി മോചനയാത്ര 2008
ചുമതലയേറ്റ തൊട്ടടുത്ത വർഷം 2008ൽ കേരളത്തിലെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ഐതിഹാസികമായ തൊഴിലാളി മോചനയാത്ര സംഘടിപ്പിച്ചു.
ദേശീയ പ്ലീനറി സമ്മേളനം 2009
ഐഎൻടിയുസി യുടെ ദേശീയ പ്ലീനറി സമ്മേളനം അതിബൃഹത്തായി എതിരാളികൾക്ക് എല്ലാം അസൂയ ഉണ്ടാക്കുന്ന തരത്തിൽ എറണാകുളം മറൈൻഡ്രൈവിൽ നടത്തി. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് അക്കാലത്ത് ചിന്തിക്കാൻ പറ്റുന്നതിലുമുപരിയായാണ് ആ സമ്മേളനം 5 ദിവസങ്ങളോളം അവിടെ നടന്നത്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ആ മഹാ സമ്മേളനത്തിൽ പങ്കെടുത്തു.
അതിനുശേഷം 2012 ൽ ഐഎൻടിയുസിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് നടത്തി.
സംസ്ഥാന മഹാറാലിയും വർക്കിംഗ് കമ്മിറ്റിയും കൊല്ലത്ത് 2014
സംസ്ഥാനത്തിൻറെ സമസ്ത ഭാഗങ്ങളിൽനിന്നും ലക്ഷക്കണക്കിന് തൊഴിലാളികളാണ് ചരിത്രമുറങ്ങുന്ന കൊല്ലത്തിന്റെ ഹൃദയഭൂവിൽ നടന്ന സംസ്ഥാന മഹാറാലിയിൽ പങ്കെടുത്തത്. കൊല്ലം നഗരം മൂവർണ്ണക്കടലായ ഇത്തരമൊരു സാഹചര്യം ഇതിനു മുൻപോ പിൻപോ കൊല്ലം നഗരം കണ്ടിട്ടില്ല. മഹാറാലിയെ യുപിഎ ചെയർപേഴ്സൺ കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയാണ് അഭിസംബോധന ചെയ്തത്. തുടർന്ന് 3 ദിവസം നീണ്ടുനിന്ന ദേശീയ പ്രവർത്തക സമിതി യോഗം കൊല്ലത്ത് വച്ചു നടന്നു.
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ആർ. ചന്ദ്രശേഖരൻ താൻ ഏറ്റെടുത്ത സ്ഥാനത്തിൻറെ മഹത്വം, പ്രാധാന്യം, ഉത്തരവാദിത്വം, കടമ ഇവയെല്ലാം എല്ലാം കൃത്യമായി നിർവഹിച്ചതിൽ ഞങ്ങൾക്ക് ചാരിതാർത്ഥ്യമുണ്ട്
2012 ൽ നടന്ന INTUC സംസ്ഥാന തിരഞ്ഞെടുപ്പിനെതിരെ 13 ഓളം കേസുകളാണ് മുൻ പ്രസിഡന്റ് നേതൃത്വത്തിലുള്ള വിവിധ നേതാക്കളും കോർഡിനേഷൻ കമ്മിറ്റിയും കേരളത്തിലെ വിവിധ കോടതികളിൽ സമർപ്പിച്ചത്. കശുവണ്ടി വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട ചന്ദ്രശേഖരനെതിരെ പരാതികൾ നൽകുന്നതിനു മുമ്പ് തന്നെ ഐഎൻടിയുസി യുടെ ഇലക്ഷൻ സംബന്ധമായ വ്യവഹാരങ്ങൾ ആരംഭിക്കാനും അതിലൂടെ ചന്ദ്രശേഖരനെ തളർത്താം എന്ന വ്യാമോഹം നടന്നില്ല. കോടതികൾ അനുവദിച്ചില്ല.
ആർ ചന്ദ്രശേഖരൻ എന്നാണ് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ആയത്?
_ 2012 ഫെബ്രുവരിയിലാണ്
ആർ ചന്ദ്രശേഖരൻ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ആയിരുന്ന കാലത്ത് എത്ര കോടി രൂപയുടെ പർച്ചേസ് ആയിരുന്നു നടന്നത്?
_ 218 കോടി രൂപയുടെ…
218 കോടി രൂപയുടെ പർച്ചേസ് നടത്തിയ ചന്ദ്രശേഖരൻ എങ്ങനെ 1000 കോടിയുടെയും 500 കോടിയുടെയും അഴിമതിക്കാരൻ ആകും?
അപവാദ പ്രചാരണത്തിൽ പരാതിക്കാരന്റെ വിവിധ കേന്ദ്രങ്ങളുമായുള്ള വ്യക്തിപരമായ സ്വാധീനം.
പരാതിക്കാരൻ കൊടുത്ത പരാതികളിൽ എല്ലാം കുറ്റപത്രം സമർപ്പിച്ചുവോ? കാരണം?
ഇല്ല. കാരണം പരാതികളിൽ കഴമ്പില്ല എന്ന് കണ്ട് വിജിലൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
ഇപ്പോൾ അന്തരീക്ഷത്തിൽ നിൽക്കുന്ന സിബിഐ അന്വേഷണത്തിന്റെ നേരെന്ത്?
2015 ഓഗസ്റ്റ് മാസം 17 ചിങ്ങം ഒന്നിന് തൊഴിൽ ആരംഭിക്കണമെന്ന സംസ്ഥാന മന്ത്രിസഭയുടെ നിർദ്ദേശത്തോടെയും അനുമതിയോടെയും വാങ്ങിയ കശുവണ്ടി ഇടപാടാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ അഴിമതി ഇല്ല എന്ന് കണ്ടെത്തിയത്. എന്നാൽ ഈ ഇടപാടിൽ സ്റ്റോർ പർച്ചേസ് മാനുവൽ അനുവർത്തിച്ചില്ല എന്ന കാരണത്താൽ സിബിഐ ഗൂഢാലോചന വഞ്ചന കുറ്റം ചുമത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഓണത്തിന് തൊഴിലാളികൾക്ക് ബോണസ് നൽകണമെന്നുള്ള സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക തീരുമാനം നടപ്പിലാക്കുകയാണ് കശുവണ്ടി വികസന കോർപ്പറേഷൻ ബോർഡ് ചെയ്തത്. പരാതിക്കാരന്റെ നിരന്തര പരാതികളും അപേക്ഷകളും മുഖേനയാണ് കോടതി സിബിഐ കുറ്റപത്രം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടത്. പരാതിക്കാരൻ പലപ്പോഴും കോടതികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പ്രവർത്തിച്ചു പോന്നിട്ടുള്ളത്.
ആരാണ് നിരന്തരം ആരോപണം ഉന്നയിക്കുകയും പരാതികൾ അയക്കുകയും ചെയ്യുന്ന പരാതിക്കാരൻ?
ഐഎൻടിയുസി യുടെ 1995 മുതൽ 2007 വരെ 12 കൊല്ലക്കാലം സംസ്ഥാന പ്രസിഡൻറ് ആയിരുന്ന, 5 വർഷക്കാലം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ ആയിരുന്ന പ്രമുഖന്റെ ഓഫീസിലെ അറ്റൻഡർ ആയിരുന്ന ആൾ.
2009 ൽ കോർപ്പറേഷന്റെ കീഴിലുള്ള കൊല്ലത്തെ കാഞ്ഞങ്ങാട് കമ്പനിയിൽ INTUC ക്ക് സാമാന്തരമായി യൂണിയൻ ഉണ്ടാക്കൻ ശ്രമിക്കുകയും. INTUC ലേബലിൽ അംഗീകൃത യൂണിയൻ മാത്രമേ പറ്റൂ എന്ന മാനേജ്മെന്റിന്റെ നിലപാടിന് മുന്നിൽ കള്ള യൂണിയൻ ഉണ്ടാക്കി തൊഴിലാളികളെ പറ്റിക്കാൻ കഴിയാതിരുന്ന വ്യക്തിയാണ് പരാതിക്കാരൻ.
എന്താണ് പരാതികളുടെ ഗൂഢലക്ഷ്യം (intention) ?
1993 മുതൽ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ആയി പ്രവർത്തിച്ച ആളുടെ കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപ്പറേഷനിൽ പ്രതിവർഷം 17 ദിവസങ്ങൾ മാത്രമാണ് തൊഴിൽ നൽകിയത്. എന്നാൽ ആർ ചന്ദ്രശേഖരൻ ചെയർമാനായിരുന്ന മൂന്നരവർഷം എഴുന്നൂറോളം ദിവസങ്ങൾ കശുവണ്ടി വികസന കോർപ്പറേഷനിൽ തൊഴിൽ നൽകാൻ കഴിഞ്ഞു.
1995 മുതൽ 2007 വരെ മറ്റൊരാൾ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡണ്ട് ആയിരുന്ന കാലയളവിൽ ഐഎൻടിയുസി ക്ക് സംസ്ഥാനതലത്തിൽ ഒരു ആസ്ഥാനവും പ്രവർത്തനങ്ങളും ഉണ്ടായിരുന്നില്ല. തൻറെ ബാഗ് ഓഫീസാക്കി കൊണ്ടാണ് ഇത്ര വലിയ ഒരു സംഘടനയെ കൊണ്ടു നടന്നിരുന്നത്. കേന്ദ്ര ട്രേഡ് യൂണിയൻ ഡിപ്പാർട്ട്മെൻറ് കേന്ദ്ര ട്രേഡ് യൂണിയൻ മെമ്പർഷിപ്പ് വെരിഫിക്കേഷനിൽ ഐഎൻടിയുസി കേരളത്തിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെറും 72000 മെമ്പർമാരും 140 ഓളം അഫിലിയേറ്റഡ് യൂണിയനുകളും മാത്രമായിരുന്നു അന്ന് ഈ മഹാന്റെ നേതൃത്വത്തിൽ കേരളത്തിലുണ്ടായിരുന്നത്. ഇന്ന് ചന്ദ്രശേഖരന്റെയും സഹപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തന മികവിൽ 414 യൂണിയനുകളും 173600 മെമ്പർഷിപ്പും അവയ്ക്കെല്ലാം കൃത്യമായ രേഖകളും ഉള്ള കേരളത്തിലെ ഒന്നാമത് ട്രേഡ് യൂണിയൻ സംഘടനയായി മാറിയതും ആർ ചന്ദ്രശേഖരന്റെ പ്രവർത്തനങ്ങളിൽ എതിരാളികളിൽ അസൂയ പടർത്തി.
കഴിഞ്ഞ 15 വർഷങ്ങളായി പരാതിക്കാരന് ഹൈക്കോടതികളിൽ കയറിയിറങ്ങി വ്യവഹാരം നടത്താനും മുന്തിയ വക്കീലന്മാരെ നിയമിക്കാനും ഉള്ള പണം ആരു നൽകി?
കാലാകാലങ്ങളായി കശുവണ്ടി വികസന കോർപ്പറേഷനിൽ തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ സമ്മതിക്കാതെ കശുവണ്ടി വികസന കോർപ്പറേഷനെ പിഴിഞ്ഞ് ജീവിക്കുന്ന ആൾക്കാരുടെ സഹായമാണ് ലഭിച്ചതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പരാതിക്കാരൻ അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരാടുന്ന പോരാളിയാണോ?
പരാതിക്കാരൻ അഴിമതിക്കെതിരെ പോരാടുന്ന പോരാളി ആണെങ്കിൽ ആർ ചന്ദ്രശേഖരനെതിരെ അല്ലാതെ ഇക്കഴിഞ്ഞ അഞ്ചു കൊല്ലം കശുവണ്ടി വികസന കോർപറേഷനെ ഭരിച്ചു മുടിച്ച സിപിഎം നേതാക്കൻമാർക്കെതിരെ എന്തുകൊണ്ട് പരാതി നൽകുന്നില്ല? എന്തുകൊണ്ട് കോടതിയിൽ പോകുന്നില്ല?
കഴിഞ്ഞ അഞ്ചു കൊല്ലക്കാലം കശുവണ്ടി വികസന കോർപ്പറേഷനിൽ എന്താണ് നടന്നത്?
മുൻപ് കശുവണ്ടി വികസന കോർപ്പറേഷൻ നേരിട്ടു വാങ്ങിയിരുന്ന കശുവണ്ടി വാങ്ങൽ നിർത്തലാക്കി കൊണ്ട് കഴിഞ്ഞ സിപിഎം സർക്കാർ പുതുതായി ഒരു കാഷ്യൂ ബോർഡ് രൂപീകരിച്ചിരുന്നു. 20% കൂടുതൽ തുകയ്ക്ക് തോട്ടണ്ടി വാങ്ങി കശുവണ്ടി വികസന കോർപ്പറേഷനും ക്യാപക്സിനും നൽകുമ്പോൾ കോടികൾ അഴിമതിക്കുള്ള കളമൊരുങ്ങി. അഴിമതിക്കെതിരെ നിരന്തരം പരാതി നൽകുന്ന ആളാണ് ഈ പരാതിക്കാരൻ എങ്കിൽ എന്തുകൊണ്ട് ഇയാൾ കാഷ്യൂ ബോർഡിനെതിരെ കോടതികളിൽ പോയില്ല?
മറിച്ച്, ആർ ചന്ദ്രശേഖരനെ പിണറായി വിജയന്റെയും സിപിഎമ്മിന്റെയും കൂട്ടാളിയായി ചിത്രീകരിക്കാനാണ് കഴിഞ്ഞ കുറെ നാളായി ഇവരുടെ ഗൂഢശ്രമം. കോൺഗ്രസിൽ നിന്നും സിപിഎമ്മിലേക്ക് ആളിനെ റിക്രൂട്ട് ചെയ്തു കൊടുക്കുന്ന പണിയാണ് ഇവർ കുറെ കാലങ്ങളായി നടത്തുന്നത്.
കശുവണ്ടി വികസന കോർപ്പറേഷനിൽ തോട്ടണ്ടി പർച്ചേസ് ചെയ്യുന്നത് ബോർഡാണ് ആ ബോർഡിൽ ചെയർമാൻ കൂടാതെ കോൺഗ്രസുകാരായ രണ്ടുപേരും മറ്റു മൂന്ന് ട്രേഡ് യൂണിയനുകളുടെ അംഗങ്ങളും രണ്ട് സർക്കാർ പ്രതിനിധികളും ചേർന്നാണ് ഇടപാടുകൾക്ക് അംഗീകാരം നൽകുന്നത് അവരെ ആരെയും പ്രതി ചേർക്കാതെ ആർ ചന്ദ്രശേഖരനെ മാത്രം കുറ്റക്കാരൻ ആക്കിയതിലെ ഗൂഢാലോചന എന്ത്?……
ആർ ചന്ദ്രശേഖരനെ നേരിട്ട് അറിയാവുന്നവർക്ക് ഏവർക്കുമറിയാം അദ്ദേഹം ആരാണന്ന്. അദ്ദേഹത്തിന്റെ നിലപാടെന്താണന്ന്. കോൺഗ്രസിനോടുള്ള അദ്ദേഹത്തിൻറെ വിധേയത്വം. അല്ലാതെ ഉള്ളവർ മോങ്ങി കൊണ്ടേയിരിക്കും ചന്ദ്രശേഖരന്റെ രക്തത്തിനായി…. അതുവഴി കോൺഗ്രസിനെ നശിപ്പിക്കാൻ… അതുവഴി ഐഎൻടിയുസി നശിപ്പിക്കാൻ… അത്തരക്കാർക്ക് മറുപടിയില്ല… കാലം മറുപടി നൽകും….

- ശ്രീനാഥ് രഘു

