പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂറോ വിഭാഗത്തിലാണ് ചികിത്സ തേടിയത്. സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളാൽ അവശനായിരുന്നു. ഇതിനെ തുടർന്ന് ചികിത്സക്കായാണ് മഅദനി കോഴിക്കോട്ടെത്തിയത്.


