“25000 രൂപ തന്ന് അപമാനിക്കരുത്, ആൺകരുത്തുള്ള സ്വർണ്ണം പൊതിഞ്ഞ ശില്പം തരണം” അവാർഡ് പ്രസംഗത്തിൽ അലൻസിയർക്കെതിരെ പടയോട്ടം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ നടന്‍ അലന്‍സിയറുടെ പരാമർശം വിവാദമായി. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭച്ചത് സ്വീകരിച്ച് നടത്തിയ പ്രസംഗമാണ്.

പ്രത്യേക ജൂറി പരാമര്‍ശം നല്‍കി ഇങ്ങനെ അപമാനിക്കരുത്. പ്രത്യേക ജൂറി പുരസ്‌കാരം കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ ശില്‍പം നല്‍കണം. മുഖ്യമന്ത്രിയെ പോൽ ആണത്തമുള്ള സ്വർണ്ണ ശില്പം നൽകണം എന്നായിരുന്നു അലൻസിയറുടെ ആവശ്യം. അവാർഡ് ഏറ്റുവാങ്ങി വേദിയില്‍ സംസാരിക്കുകയായിരുന്നു അലന്‍സിയര്‍.

“നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും”. അലന്‍സിയര്‍ പറഞ്ഞു.

നല്ല അവാര്‍ഡോക്കെ എല്ലാവര്‍ക്കും കൊടുത്തോളു, സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണമെന്നും താരം പറഞ്ഞു.

സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം.’ എന്നായിരുന്നു പരാമർശം.

അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അലന്‍സിയർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്.

2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...