സിനിമ- സീരിയല്‍ താരം വിനോദ് തോമസി(47)നെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനകത്ത് മരണപ്പെട്ട നിലയിലായിരുന്നു.
കാറിനുള്ളില്‍ കയറിയ മീനടം കുറിയന്നൂര്‍ വിനോദ് തോമസ് ഏറെ നേരമായിട്ടും പുറത്തിറങ്ങാതെ അകത്ത് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബാറിലെ സുരക്ഷാ ജീവനക്കാരന്‍ വിവരം അറിയിക്കയായിരുന്നു. വൈകുന്നരത്തോടെയാണ് കാറിനകത്ത് നിശ്ചലമായ നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ ബാറിൽ എത്തിയതാണ്.
വൈകുന്നേരം 5.30 യോടെയാണ് അബോധാവസ്ഥയിൽ വിനോദിനെ ഹോട്ടൽ ജീവനക്കാർ കണ്ടത്. 2 മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ ഇരുന്ന വിനോദിനെ മണിക്കൂറുകൾ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിനോദ് തോമസ് അവിവാഹിതനാണ്.


