എന്‍.സി.പിയെ പിളര്‍ത്തി പ്രതിപക്ഷ നേതാവ് അജിത് പവാര്‍ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടാണ് അജിത് പവാര്‍ എന്‍സിപി വിട്ട് ഭരണപക്ഷത്തേക്ക് മാറിയത്.
തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ് അജിത് പവാർ രാജഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനിൽ സത്യപ്രതിജ്ഞ നടന്നത്. 29 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല.
എന്‍സിപിയില്‍നിന്ന് മറ്റ് ഒമ്പത് എംഎല്‍എമാരും ശിവസേന ഷിന്ദേ പക്ഷത്തുനിന്ന് നാല് എംഎല്‍എമാരും പുതുതായി മന്ത്രിസഭയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനത്തെ ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 29 പേരും അജിത് പവാറിനൊപ്പമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരുൾപ്പെടെ ഒമ്പത് എൻസിപി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയെ പോലും ഞെട്ടിച്ചുകൊണ്ടുള്ള നീക്കം. ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും


