ആലുവ കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയ എറണാകുളം പോക്സോ കോടതി, രാവിലെ പതിനൊന്നിന് വിധി പറയും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക.
ആലുവയിൽ അഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. വിധി പറയുന്ന ദിവസതിനുമുണ്ട് പ്രത്യേകത. ശിശു ദിനമാണ് എന്നത് മാത്രമല്ല ഇതേ ദിവസം തന്നെയാണ് രാജ്യത്ത് പോക്സോ നിയമങ്ങൾ നിലവിൽ വന്നത്.


