ആലുവയിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിനെ കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പോസ്ററ്മോർട്ടം റിപ്പോർട്ട്. അഞ്ചു വയസുകാരി പീഡനത്തിനും ഇരയായി. പ്രതി ഒറ്റയ്ക്ക് തന്നെയാണ് ക്രൂര കൃത്യം ചെയ്തത് എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇയാളുടെ ക്രിമിനിൽ പശ്ചാത്തലം അന്വേഷിക്കുന്നുണ്ട്. നേരത്തെ ഡൽഹിയിൽ പീഡനക്കേസ് ഉണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് ബിഹാറിലേക്ക് പോകും.
കുടുംബത്തിന് 10 ലക്ഷം
ധനസഹായം മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. രാജീവ്, എം.ബി രാജേഷ് എന്നിവർ നേരിട്ടെത്തി കൈമാറി. സഹായധനവുമായി ബന്ധപ്പെട്ട ഉത്തരവാണ് കെെമാറിയത്. സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ കളക്ടർ വഴിയാവും നൽകുക.
കുടുംബത്തിന്റെ ജോയന്റ് അക്കൗണ്ടിലേക്ക് പണം നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. പണം ഇന്നോ നാളെയോ കളക്ടറുടെ അക്കൗണ്ടിലേക്കെത്തും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മികച്ച രീതിയില്‍ അന്വേഷണം മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച വെെകീട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തു.