മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരേയുള്ള ബി.ജെ.പിയുടെ യഥാര്‍ഥ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് ആദിവാസികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. .
‘ബി.ജെ.പി ഭരണത്തിന് കീഴില്‍ ആദിവാസി സഹോദരങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. മധ്യപ്രദേശില്‍ ഒരു ബി.ജെ.പി നേതാവിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യം മനുഷ്യരാശിയെ ഒന്നാകെ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദളിതരോടുമുള്ള ബി.ജെ.പിയുടെ വെറുപ്പിന്റെ അറപ്പുളവാക്കുന്ന യഥാര്‍ഥ മുഖമാണിത്, രാഹുല്‍ ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിലെ സിദ്ധിയില്‍ പ്രവേഷ് ശുക്ല എന്ന യുവാവാണ് മാനസിക പ്രശ്നമുള്ള ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിച്ചത്. സിഗരറ്റ് വലിച്ച് കൊണ്ട് ഈ ക്രൂര കൃത്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നതോടെ വിവാദമായി. ഇയാള്‍ ബിജെപി എംഎല്‍എ കേദര്‍നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്ന് കോണ്‍ഗ്രസ് ചൂണ്ടി കാട്ടി.
സംഭവം വലിയ വിവാദമായതോടെ ചൊവ്വാഴ്ച രാത്രി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതി. ദേശീയ സുരക്ഷാ നിയമം, എസ്.സി-എസ്.ടി ആക്ട് എന്നിവ ചുമത്തിയായായിരുന്നു അറസ്റ്റ്.
പ്രവേഷ് ശുക്ല തന്റെ സഹായി അല്ലെന്ന് വരുത്തി തീർക്കാനുള്ള എംഎല്‍എ കേദര്‍നാഥ് ശുക്ലയുടെ ശ്രമം പൊളിഞ്ഞു. ഇയാള്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലുമല്ലെന്നും എംഎല്‍എയുടെ വക്താവ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഈ വാദത്തെ പൂര്‍ണമായും തള്ളി പ്രവേഷ് ശുക്ലയുടെ പിതാവ് രംഗത്തെത്തി. ബിജെപി എംഎല്‍എയുടെ അടുത്ത സഹായിയാണ് തന്റെ മകനെന്ന് പ്രവേഷ് ശുക്ലയുടെ പിതാവ് രമാകാന്ത് ശുക്ല പറഞ്ഞു. എംഎല്‍എയുടെ പ്രതിനിധി ആയതുകൊണ്ടാണ് പ്രതിപക്ഷം തന്റെ മകനെ ലക്ഷ്യമിട്ടതെന്നും കേസിന്‍റെ ശരിയായ അന്വേഷണത്തിലൂടെ നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും രാമകാന്ത് പറഞ്ഞു.
ആദിവാസി യുവാവ് മൊബൈൽ ചാർജ് ചെയ്യാൻ കടയിൽ കൊടുത്ത് പുറത്ത് കാത്തിരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. കടക്കാരൻ തന്നെയാണ് വീഡിയോ എടുത്തത്. ഇത് വിവാദമായതോടെ കടക്കാരനെ ഭീഷണിപ്പെടുത്തി വ്യാജ വീഡിയോ ആണെന്ന് വരുത്തി തീർക്കാൻ ശ്രമം ഉണ്ടായി എങ്കിലും നടപ്പായില്ല. ഇതിനിടെ മധ്യപ്രദേശ് സർക്കാർ പ്രതിയുടെ അനധികൃതമായി നിർമ്മിച്ച കെട്ടിടം ബുൾഡോസർ വെച്ച് തകർത്തത് വാർത്തയായി.
36 കാരനായ ദസ്മത് രാവത്തിനു നേരെയാണു ശുക്ല അതിക്രമം നടത്തിയത്. എന്നാൽ ചോദ്യംചെയ്യലിനായി ഹാജരാക്കിയ രാവത്ത് വിഡിയോ വ്യാജമാണെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇത് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് പിന്നീട് വ്യക്തമാക്കി. ബിജെപി എംഎൽഎമാരായ കേദാർദാഥ് ശുക്ല, രാജേന്ദ്ര ശുക്ല തുടങ്ങിയവർക്കൊപ്പമുള്ള പ്രതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇയാളുമായി ബന്ധമില്ലെന്നാണു ബിജെപിയുടെ വാദം.
ഇന്നലെ രാത്രി രണ്ടുമണിക്കാണു പ്രവേഷ് ശുക്ല പിടിയിലായത്. നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്കു സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു.



