Wednesday, February 18, 2026

കേരളത്തിൽ ഭൂമി വില കൂടും

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി, ഫീസ് വര്‍ധനകള്‍ പ്രാബല്യത്തിലായി. ഭൂമിയുടെ ന്യായവിലയും കോടതി ചെലവും കൂടി. ഭൂമി എന്ത് ആവശ്യത്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ അനുസരിച്ച് ഭൂമിയുടെ ന്യായവില മാറും. ഭൂ നികുതിയിൽ മാറ്റമുണ്ട്. ഭൂമി പണയം വച്ച് വായ്പ എടുക്കതിന് ചെലവ് കൂടും.

ബാങ്ക് വായ്പയായി എടുക്കുന്ന തുകയുടെ 0.1% ഭൂരേഖകളുടെ പരിശോധനാഫീസായി നല്‍കണം. രാജ്യവ്യാപകമായി ബാങ്ക് ഡെബിറ്റ് കാര്‍ഡ് മെയിന്റനന്‍സ് ചാര്‍ജ് 125 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ന്നു.

റബ്ബറിന്റെ താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയായി ഉയർന്നു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും വില കൂടിയിട്ടുണ്ട്. സോളാര്‍ ഉള്‍പ്പെടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്ക് തീരുവ 1.2 പൈസയില്‍ നിന്ന് 15 പൈസയായി കൂടി.

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയും പെന്‍ഷന്‍കാരുടെ ഡിആറും രണ്ട് ശതമാനം ഉയർന്നു. ടൂറിസ്റ്റ് ബസുകളുടെ നികുതി കുറഞ്ഞു. ദേശീയപാതയില്‍ വാളയാര്‍ പാമ്പാംപള്ളത്തും കുതിരാന് സമീപം പന്നിയങ്കരയിലും ടോള്‍ നിരക്ക് കൂടിയത് പ്രാബല്യത്തിലായി.

Share post:

spot_imgspot_img

Popular

More like this
Related

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...