ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഇന്ത്യ ഫൈനലിൽ. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 41.3 ഓവറില്‍ 172 റണ്‍സിന് ഇന്ത്യയോട് ഓള്‍ഔട്ടായി.
സൂപ്പര്‍ ഫോറില്‍ നേരത്തേ പാകിസ്താനെതിരേ വമ്പന്‍ ജയം നേടിയ ഇന്ത്യ ആത്മ വിശ്വാസത്തോടെ കളിച്ചു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് ഒരു മത്സരം ശേഷിക്കേയാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 15-ന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരം.
സൂപ്പര്‍ ഫോറിലെ ശ്രീലങ്ക – പാകിസ്താന് മത്സര വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.
സ്പിന്നര്‍മാര്‍ നിറഞ്ഞാടിയ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ജയം നേരത്തേയാക്കിയത്. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
2


