കൊണ്ടോട്ടിയിൽ പള്ളിക്ക് സമീപം പര്‍ദയും നിഖാബും (മുഖം മൂടുന്ന വസ്ത്രം) ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്താണ് പര്‍ദ്ദ ധരിച്ച യുവാവ് ചെറുകാവ് കണ്ണംവെട്ടിക്കാവില്‍ പള്ളിക്ക് സമീപമെത്തിയത്.
അസം സ്വദേശിയായ സമീഹുല്‍ ഹഖ് ആണ് പിടിയിലായത്. നാട്ടുകാര്‍ പിടികൂടിയ ശേഷം കൊണ്ടോട്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റോഡില്‍ പര്‍ദയും നിഖാബുമണിഞ്ഞ് അപരചിത ഭാവത്തിൽ ഇയാളെ കണ്ടതോടെ പള്ളിയിലേക്ക് ജുമുഅ നമസ്കാരത്തിനായി എത്തിയവര്‍ക്ക് സംശയമായി. പരിശോധിച്ചപ്പോള്‍ വേഷം മാറിയെത്തിയതാണെന്ന് മനസ്സിലായി.
വസ്ത്രം മോഷണം പോയതിനാലാണ് വേഷം മാറിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അന്വേഷണം തുടരുകയാണ്.