നരേന്ദ്രമോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ സാമ്പത്തിക വ്യവസ്ഥ ആദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണെന്നും രാഹുൽ വിമർശിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമത് പ്രധാനമന്ത്രിയും രണ്ടാമത് അദാനിയും മൂന്നാമത് അമിത് ഷായും ആണ് എന്നായിരുന്നു എന്റെ ധാരണ. എന്നാൽ ആ ധാരണ തെറ്റായിരുന്നു. ഇന്ത്യയിൽ ഒന്നാമൻ അദാനിയാണെന്ന് തിരിച്ചറിയുന്നെന്നും രാഹുൽ പറഞ്ഞു.
അദാനിക്കെതിരെ ആരെങ്കിലും മിണ്ടിയാല്‍ കേസെടുക്കും. അദ്ദേഹത്തിന്റെ ശബ്ദമാണ് പ്രധാനമന്ത്രി. വിമാനത്താവളങ്ങളും വ്യവസായങ്ങളും അദാനിക്ക് തീറെഴുതി. രാജ്യത്തിന്റെ സ്വത്തുക്കള്‍ അദാനിക്ക് കീഴ്പ്പെടുത്തുന്ന പ്രവൃത്തികളാണ് നടക്കുന്നതെന്നും രാഹുൽ പറഞ്ഞു.
സർക്കാരിനെ ഒഴിവാക്കുന്നതിലൂടെ അദാനിയെ നീക്കം ചെയ്യാമെന്ന് കരുതരുത്. നിലവിൽ രാജ്യത്തുടനീളം നടക്കുന്ന കുത്തകവത്കരണത്തിന്റെ പ്രതീകമാണ് അദാനി. സമയമാകുമ്പോൾ അദാനി സർക്കാരിനെ എങ്ങനെ നീക്കംചെയ്യണമെന്ന് ഞങ്ങൾ കാണിച്ചുതരാം. ബി.ജെ.പിയുടെ സാമ്പത്തിക വ്യവസ്ഥ ആദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, രാഹുൽ പറഞ്ഞു.


