ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും ബിജെപിക്കു ജയം. ധന്‍പുര്‍, ബോക്‌സാനഗര്‍ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്.
ബോക്‌സാനഗറില്‍ ബിജെപിയുടെ തഫാജല്‍ ഹുസൈന്‍ 30,237 വോട്ടിനു ജയിച്ചു. സിപിഎമ്മിന്റെ മിസാന്‍ ഹുസൈനെയാണ് ബിജെപി സ്ഥാനാര്‍ഥി തോല്‍പ്പിച്ചത്. തഫാജല്‍ ഹുസൈന് 34,146 വോട്ടു കിട്ടിയപ്പോള്‍ സിപിഎമ്മിന് 3909 വോട്ടു മാത്രമേ നേടാനായുള്ളൂ.
ബി ജെ പി തരംഗം ഉണ്ടായിരുന്നപ്പോൾ പോലും അനങ്ങാത്ത കോട്ടയായ ബോക്സാനഗറിലാണ് സി പി എമ്മിന് തോൽവി സംഭവിച്ചത്.
ബോക്സനഗറിലും ധൻപ്പൂരിലും സി പി എം സ്ഥാനാർത്ഥികൾക്ക് കോൺഗ്രസ് പിന്തുണ ഉണ്ടായിരുന്നു, നിലവിൽ കേവല ഭൂരിപക്ഷത്തെക്കാൽ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിക്ക് ഈ വിജയങ്ങൾ നിർണായകമായിരുന്നു. പൌരത്വ പ്രശ്നങ്ങൾ ഏറ്റവും അധികം ബാധിക്കുന്ന മണ്ഡലമാണ് ബോക്സ നഗർ.
സിറ്റിംഗ് സി പി എം എം എൽ എ ഷംസുൽ ഹഖ് മരണപ്പെട്ടതിന് തൊട്ടുപിന്നാലൊയണ് ബോക്സാനഗറിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് നിയമസഭ അംഗത്വം രാജി വെച്ചതിനെ തുടർന്നാണ് ത്രിപുരയിലെ ധന്ഡപ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. മരിച്ച സ്ഥാനാർത്ഥിയുടെ മകനെ നിർത്തിയാണ് ഇവിടെ സി പി എം മത്സരത്തിന് ഇറങ്ങിയത്.
ധന്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി ബിന്ദു ദേബാനാഥ് 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. ദേബാനാഥിന് 30,017 വോട്ടും സിപിഎമ്മിലെ കൗശിക് ചന്ദയ്ക്ക് 11,146 വോട്ടും കിട്ടി.
ബോക്‌സാനഗറിൽ ബിജെപി 88 ശതമാനവും ധാൻപ്പുരിൽ 71 ശതമാനവും വോട്ടുനേടി. ത്രിപുരയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്ര ഏകപക്ഷീയമായ ഒരു ഫലം ഇതാദ്യമായാണ്.
പ്രതിമയ്ക്കെതിരെ മത്സരിച്ച കൗശിക് ചന്ദ തന്നെയാണ് ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചത്. ത്രിപുരയിലെ ബോക്സാനഗറിൽ സി പി എമ്മിന്റെ എം എൽ എ ആയിരുന്ന ഷംസുൽ ഹഖ് മരണപ്പെട്ടതിന് തുടർന്നാണ് ഉപതതിരഞ്ഞെടുപ്പ് നടന്നത്. ഷംസുൽ ഹഖിന്റെ മകൻ മിയാൻ ഹുസൈനാണ് സി പി എമ്മിന് വേണ്ടി മത്സരിച്ചത്.
സർവ്വത്ര ക്രിത്രിമം ആരോപിച്ച് സി പി എം
തെരഞ്ഞെടുപ്പ് പൂർണമായും അട്ടിമറിക്കപ്പെട്ടതായി സിപിഎം ആരോപിച്ചു. ത്രിപുരയിലെ ബോക്‌സാനഗർ, ധാൻപ്പുർ മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനം അസാധുവാക്കി കർക്കശമായ നിരീക്ഷണത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. വോട്ട് എണ്ണൽ ബഹിഷ്കരിക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു.


