പാകിസ്ഥാനിൽ രാഷ്ട്രീയ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടത്തിൽ 39 പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബജൗര്‍ ജില്ലയിലെ ഖര്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം. ജാമിയത്ത് ഉലമ-ഇ- ഇസ്‌ലാം ഫസല്‍ (ജെ.യു.ഐ.എഫ്. ) പാർട്ടി കണ്‍വെന്‍ഷന്‍ നടക്കുമ്പോഴാണ് സ്ഫോടനം. നൂറിൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
ആശുപത്രിയില്‍ 39 മൃതദേഹങ്ങള്‍ എത്തിയതായും 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഖൈബര്‍ പഖ്തുന്‍ഖ്വയുടെ ആരോഗ്യമന്ത്രി റിയാസ് അന്‍വര്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു പ്രതികരിച്ചു. പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനവരിയിൽ പെഷവാറിൽ പള്ളിയിലുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ 100 ൽ അധികം പേർ മരിച്ചിരുന്നു. പൊലീസ് സൂപ്രണ്ട് ഓഫീസിന് സമീപമുള്ള അതിസുരക്ഷാ മേഖലയായ പൊലീസ് ലൈനിലായിരുന്നു അന്ന് പൊട്ടിത്തെറി.


