ട്വിറ്റർ അടിമുടി മാറി. കിളിയിൽ നിന്നും എക്സിലേക്കുള്ള മാറ്റം കമ്പനിയുടെ അടുമുടി പതുക്കലായി. ഇലോൺ മസ്കും സംഘവും ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇത്രയും വരില്ലെന്നായിരുന്നു ചർച്ചകൾ.
പേരും മാറി ലോഗോയും മാറി

ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റര്‍. ‘കിളി’ പോയി ഇനി ‘എക്സ്’ എന്ന് അറിയപ്പെടും.
വെബ്സൈറ്റിൽ നിന്ന് കിളിയും പേരും പുറത്തായിക്കഴിഞ്ഞു. മൊബൈൽ ആപ്പുകളിൽ മാറ്റം വൈകാതെയെത്തുമെന്നാണ് പ്രഖ്യാപനം. ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന ഇടമായി എക്സ് മാറുമെന്ന് ട്വിറ്റർ സിഇഒ ലിൻഡ യക്കാറിനോ പ്രതികരിച്ചു.
മറ്റൊരു കമ്പനിക്കും ചിന്തിക്കാൻ പോലുമാകാത്ത ഒരു റീ ബ്രാൻഡിങ്ങാണ്. എക്സ്. കോം എന്ന ഓൺലൈൻ ബാങ്കിങ്ങ് വെബ്സൈറ്റുമായാണ് മസ്ക് ഐടി രംഗത്ത് ആദ്യമായി ചുവടുറപ്പിച്ചത്. എക്സും കോൺഫിനിറ്റിയും ചേർന്ന് പിന്നീട് പേ പാലായി മാറി. പേ പാലിനെ വിറ്റപ്പോൾ എക്സ്.കോം എന്ന ഡൊമൈൻ മസ്ക് സ്വന്തം പേരിലാക്കി. ഇപ്പോൾ ട്വിറ്റർ ചുരുങ്ങുന്നത് ആ ഡൊമെയ്നിലേക്കാണ്. എക്സ്,കോം എന്ന് ടൈപ്പ് ചെയ്താൽ ഇപ്പോൾ ട്വിറ്റർ.കോമിലേക്ക് വഴി തുറക്കും. വൈകാതെ എക്സ്.കോം ആ സമൂഹമാധ്യമത്തിന്റെ ഒന്നാം വിലാസമായി മാറും. ട്വിറ്ററെന്ന പേരും ഓർമ്മയാകും.
ചൈനയിലെ വീചാറ്റ് മാതൃകയിൽ പണമിടപാടും, മെസേജിങ്ങും, വീഡിയോയും എല്ലാം ഒത്തു ചേരുന്നൊരു സൂപ്പർ ആപ്പാണ് എക്സിൽ വരുന്നത്.
ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ പേര് മാറ്റം എങ്ങനെ നടപ്പാക്കുമെന്നാണ് ഇനി അറിയേണ്ടത്. ആപ്പിൽ എത്ര നാൾ എടുക്കും എന്നു വ്യക്തമല്ല.


