രാജഭക്തിയിൽ മതിമറന്ന് ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൻ്റെ നൊട്ടീസ് ഇറക്കിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ മുഖം രക്ഷിക്കൽ നടപടി. നോട്ടീസ് തയ്യാറാക്കിയ ബോര്‍ഡിൻ്റെ സാംസ്‌കാരിക- പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പി. മധുസൂദനന്‍ നായരെ സ്ഥലംമാറ്റി. ഹരിപ്പാട് ഡെപ്യൂട്ടി കമീഷണറായാണ് നിയമനം.
പൊതുജനങ്ങള്‍ക്കിടയില്‍ സംഭവം ബോര്‍ഡിന് വലിയ അവമതിപ്പുണ്ടാക്കിയെന്ന കണ്ടെത്തലാണ് ദേവസ്വം സെക്രട്ടറി ജി. ബൈജു ഇതു സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. സ്ഥലംമാറ്റത്തിന് പിന്നാലെ മധുസൂദനന്‍ നായര്‍ 30 ദിവസത്തെ അവധിയില്‍ പ്രവേശിച്ചു.
രാജഭക്തി കരകവിഞ്ഞ അശ്ലീലമായി
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നോട്ടീസ് രാജഭക്തിയുടെ കാലഘട്ടത്തെ പോലും നാണിപ്പിക്കുന്ന വിധമായിരുന്നു. രാജകുടുംബാംഗങ്ങളെ രാജ്ഞിയെന്നടക്കം ഇതില്‍ വിശേഷിപ്പിച്ചിരുന്നു. ജാതി വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തിലായ സനാതന ധർമ്മ വാദത്തെ ഇത് ന്യായീകരിക്കുകയും ഒപ്പം ഉദാത്തവൽക്കരിക്കയും ചെയ്തിരുന്നു. നോട്ടീസ് പിന്നീട് ദേവസ്വം ബോര്‍ഡ് ഇടപെട്ട് പിന്‍വലിക്കേണ്ടി വന്നു.
ക്ഷേത്രപ്രവേശനം രാജാവിന്റെ ഔദാര്യമാണെന്ന പ്രതീതി നല്‍കുന്ന നോട്ടീസിനോട് യാതൊരു തരത്തിലും യോജിപ്പില്ലെന്നും ഏതുതരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് രാജാവ് ക്ഷേത്രപ്രവേശനവിളംബരത്തിന് തയ്യാറായതെന്ന് എല്ലാവര്‍ക്കും അറിയാമെന്നുമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഇതിന് പിന്നാലെ വിശദീകരണം നൽകി. എങ്കിലും ഇടതുപക്ഷ സർക്കാരിനെ തന്നെയും കളിയാക്കുന്നതായി ഇത് മാറി.

സ്വയം നാണക്കേട് വന്ന സാഹചര്യത്തിൽഠ നവീകരിച്ച ക്ഷേത്രപ്രവേശന വിളംബരസ്മാരക സമര്‍പ്പണ ചടങ്ങില്‍ രാജകുടുംബം തന്നെയും പങ്കെടുത്തിരുന്നില്ല. വിളക്ക് കൊളുത്താനായി ബോർഡ് ക്ഷണിച്ച് നൊട്ടീസ് അടിച്ച ഗൗരി ലക്ഷ്മി ഭായിയും ഗൗരി പാര്‍വതി ഭായിയും ചടങ്ങില്‍നിന്നു വിട്ടുനിൽക്കേണ്ടി വന്നു. അസുഖം കാരണം എത്താന്‍ സാധിക്കില്ലെന്നാണ് അറിയിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്.



