സഞ്ചാരിയും മുൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡപ്യൂട്ടി രജിസ്ട്രാറുമായ ഹാരിസ് ടി എം രചിച്ച സഞ്ചാര പുസ്തകം ‘മൗണ്ട് ടിറ്റ്ലിസിലെ മഞ്ഞുപാടങ്ങൾ’ മലപ്പുറം എം എൽ എ പി. ഉബൈദുള്ള പ്രകാശനം ചെയ്തു.
തിരുവനന്തപുരത്ത് കേരള നിയമസഭയുടെ രണ്ടാമത് രാജ്യാന്തര പുസ്തകോത്സവത്തിൽ ആയിരുന്നു പ്രകാശനം. ജി.വി. ബുക്സിൻ്റെ സ്റ്റാളിൽ പബ്ലിക് റിലേഷൻ വിഭാഗം മുൻ അഡീഷണൽ ഡയറക്ടർ കെ. മനോജ് കുമാർ പുസ്തകം ഏറ്റുവാങ്ങി. മുൻ കെ.എസ്.ഇ.ബി ചീഫ് എഞ്ചിനിയർ എൻ. വേണുഗോപാൽ, മുൻ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ അഡ്വക്കറ്റ്. ഉള്ളൂർ വി. മനോഹരൻ, എച്ച്. സലാഹുദ്ദീൻ, എസ്. മോഹൻകുമാർ, എം. എ ലത്തീഫ്, എ. കെ അബ്ദുസ്സമദ്, ജി.വി രാകേഷ് എന്നിവർ പങ്കെടുത്തു.
ഏഷ്യയിലും യൂറോപ്പിലുമുള്ള 28 വിദേശ രാജ്യങ്ങളിലെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിച്ചിട്ടുള്ള ഹാരിസ് ടി. എം, ‘ചിനാർതടങ്ങളും ദേവദാരുമരങ്ങളും- ഇന്ത്യൻ യാത്രകളുടെ പുസ്തകം’, ‘ചുവപ്പുനദിയുടെ നാട്ടിൽ – വിയറ്റ്നാം സ്കെച്ചുകൾ’ എന്നീ സഞ്ചാര കൃതികളുടെ കർത്താവാണ്.