കണ്ണൂരില്‍ അമിത വേഗത്തിൽ എത്തിയ ബസിടിച്ച് മറിഞ്ഞ് എൽ പി ജി ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടം. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് അമിത വേഗത്തിൽ ഓട്ടോറിക്ഷ ഇടിച്ചു തകർത്തത്.
ഇടിയുടെ ശക്തിയിൽ മറിഞ്ഞ ഓട്ടോറിക്ഷ ഉടനെ അഗ്നി ഗോളമായി. യാത്രക്കാരനെയും ഡ്രൈവറേയും രക്ഷപ്പെടുത്താൻ കഴുയുന്നതിനും മുമ്പ് തന്നെ തീ ആളിപടര്‍ന്നു. ഒരാൾ സംഭവ സ്ഥലത്ത് തന്നെ തീ കത്തി മരിച്ചു. രണ്ടാമത്തെയാളെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചു.
സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നിരത്തിൽ നടപടിയില്ലാത്ത വേഗത

ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടു നിന്നവർ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനക്കുശേഷമെ അപകടകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
മാസങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപത്തു കാറിന് തീപിടിച്ചു ദമ്പതികളായ രണ്ടുപേര്‍ വെന്തുമരിച്ചിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുന്‍പേയാണ് മറ്റൊരു അപകടം കൂടി നടന്നത്. സ്ഥലത്ത് പോലീസും ഫയര്‍ ഫോഴ്‌സും ക്യാംപ് ചെയ്യുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ വാഹനഗതാഗതം തടസപ്പെട്ടു. തീപിടിത്തത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ബസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിവെളളംഅണച്ചാണ്തീയണച്ചത്.അപ്പോഴെക്കും അതിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ മരിച്ചതായാണ് വിവരം.സംഭവമറിഞ്ഞു നൂറുകണക്കിനാളുകളാണ് പ്രദേശത്ത്തടിച്ചുകൂടിയത്.