മൂന്ന് പതിറ്റാണ്ട് ജയിലിൽ, രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് മടങ്ങാൻ അനുമതി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം. കേന്ദ്രം നിലപാട് അറിയിക്കാത്ത കാരണം ജയിൽ മോചിതരായിട്ടും ഇവർ ക്യാമ്പിൽ തുടരുകയായിരുന്നു. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട്‌ പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്.

 മുരുകന്റെ ഭാര്യ നളിനി നൽകിയ അപേക്ഷയിലാണ് മറുപടി. ജയിൽമോചിതരായ ശേഷവും ഇവർ നിയമപരമായി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. നിലവിൽ തിരുചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് 4 പേരും. മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്രം നിലപാട് അറിയിച്ചതോടെയാണ് ഇവർ‌ക്കാണ് ശ്രീലങ്കയിലേക്ക് മടങ്ങാനുള്ള അനുമതിയാത്.

 

30 വർഷത്തിൽ അധികം നീണ്ട ജയിൽ വാസം

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും കഴിഞ്ഞ വർഷം നവംബറിലാണ് ജയിൽ മോചിതരായത്. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചത്. നളിനിയുടെ ഭർത്താവ് മുരുകൻ മറ്റു പ്രതികളായ ശാന്തൻ, റോബർട്ട്‌ പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യക  ജയിലിലും മുരുകനും ശാന്തനും വെല്ലൂർ സെൻട്രൽ ജയിലിലും, റോബർട്ട്‌ പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ തൂത്തുകൂടി സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞ 30 വർഷമായി കഴിഞ്ഞിരുന്നത്. ജയിൽ മോചിതരായ ഇവരെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. 

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...