കോളേജ്/സർവകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-’24 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
യോഗ്യത ഹയർ സെക്കൻഡറി/വൊക്കേഷൻ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023 ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി വിജയിച്ചവരാവണം. ഏതെങ്കിലും റഗുലർ ബിരുദ കോഴ്‌സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം. നേരത്തെ സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് 50 ശതമാനത്തിൽ കൂടുതൽ മാർക്ക് ഉണ്ടെങ്കിൽ പുതുക്കാനും ഈ അവസരം ഉപയോഗിക്കാം.
കറസ്‌പോണ്ടൻസ് കോഴ്‌സിനോ ഡിസ്റ്റൻസ് കോഴ്‌സിനോ ഡിപ്ലോമാ കോഴ്‌സിനോ ചേർന്നവർക്ക് ഈ സ്‌കോളർഷിപ്പിന് അർഹതയുണ്ടാവില്ല. റെഗുലർ കോഴ്സിന് പഠിക്കുന്നവരാവണം
പ്രായം 18-നും 25-നും മധ്യേ. നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in വഴി അപേക്ഷ സമർപ്പിക്കാം.
അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾ: www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എന്നീ സംസ്ഥാന സർക്കാർ സൈറ്റുകളിലും ലഭ്യമാണ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിൽ വരുന്ന സ്കോളർഷിപ്പാണ്.
82000 അവസരം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പ്രതിവർഷം 82,000 ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നു. സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്കും ബാക്കി 50% ആൺകുട്ടികൾക്കും നീക്കിവച്ചിരിക്കുന്നു.
ബിരുദത്തിന്റെ ആദ്യ മൂന്ന് വർഷത്തെ വാർഷിക സ്‌കോളർഷിപ്പ് തുക 10,000 രൂപ.
5 വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ കാര്യത്തിൽ (പ്രൊഫഷണൽ സ്റ്റഡീസ്), 4-ഉം 5-ഉം വർഷത്തെ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് പ്രതിവർഷം 20,000 രൂപ നൽകും.


