തമിഴ്‌നാട് നീലഗിരി ജില്ലയിലെ പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ മൂന്നുവയസ്സുകാരി മരിച്ചു. പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് മരിച്ചത്.
പുലി പിടിച്ചുകൊണ്ടുപോയ കുട്ടിക്കായി തോട്ടം തൊഴിലാളികള്‍ പ്രദേശം മുഴുവൻ തിരഞ്ഞാണ് കണ്ടെത്തിയത്. നീണ്ട തിരച്ചിലിനൊടുവിലാണ് തേയിലച്ചെടികള്‍ക്കിടയില്‍ കുഞ്ഞിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. കേരള അതിർത്തിക്ക് തൊട്ടാണ് ഈ പ്രദേശം
കുട്ടിയെ എടുത്ത് ലഭ്യമായ ഇരുചക്രവാഹനത്തിൽ നാട്ടുകാർ തന്നെ പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കുകളോടെ ബോധരഹിതയായ അവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ച കുട്ടി പക്ഷെ മരിച്ചു. വിവരം അറിഞ്ഞ് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
കുട്ടിയെ രക്ഷിക്കാനായി നാട്ടുകാരുടെ ശ്രമം