മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണം നിയമസഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡ് രേഖകളിലുള്ളത്. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നൽകാൻ തയ്യാറാകുന്നില്ലെന്ന് കുൽനാടൻ ചോദിച്ചു.
മറുപടിയുമായി വന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ്. കുടുംബം ചെയ്യുന്ന കൊള്ളക്ക് കാവൽ നിൽക്കുന്ന അവസ്ഥയിലേക്ക് സിപിഎം അധഃപതിച്ചു. അഴിമതി ആരോപണമുയർന്നിട്ടും മുഖ്യമന്ത്രിയോട് പറയാൻ പാർട്ടിക്ക് ഭയമാണ്. മുഖ്യമന്ത്രിക്കെതിരെ പാർട്ടിയിൽ ഒരു വാചകം പറയാൻ പോലും നേതാവില്ലെന്നും കുഴൽനാടൻ പരിഹസിച്ചു.
വീണാ വിജയന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എക്‌സാ ലോജിക്ക് കമ്പനിയില്‍ നിന്നും 1.72 കോടി രൂപ കൈപ്പററിയത് സേവനങ്ങള്‍ നല്‍കിയത് കൊണ്ടാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിലുള്ളത്. എന്നാല്‍ തനിക്ക് യാതൊരു സേവനവും ആ കമ്പനി നല്‍കിയിട്ടില്ലന്ന് ആ കര്‍ത്തായുടെ കമ്പനിയായ സി എം ആര്‍ എല്‍ പറയുന്നു കാര്യവും വീണയുടെ പിതാവ് വലിയൊരു രാഷ്ട്രീയ നേതാവായത് കൊണ്ടാണ് അവര്‍ക്ക് ഈ പണം ലഭിച്ചതെന്ന് ഇന്‍കം ടാക്‌സ് അധികൃതരും പറയുന്നു.
ഈ പണം തികഞ്ഞ കൈക്കൂലി തന്നെയാണ്. ആ പണം ഇരിക്കുന്നത് പിണറായിയുടെ മടിയിലോ അല്ലങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലോ ആണ്. താന്‍ ഈ വിഷയം ഉന്നയിക്കുന്ന യഥാര്‍ത്ഥ കമ്യുണിസ്റ്റുകാരന്റെ മനസറിഞ്ഞിട്ടാണെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
മാസപ്പടി സഭയിൽ ഉയർന്നതോടെ എതിർപ്പുയർത്തി ഭരണപക്ഷവുമെത്തി. നിയമസഭയിൽ അംഗമല്ലാത്ത ആൾക്കെതിരെയാണ് ആരോപണമെന്ന് എം. ബി രാജേഷ് തിരിച്ചടിച്ചു. കോടതി വലിച്ച് കീറി കൊട്ടയിലിട്ട ആരോപണമാണ് വീണ്ടും ഉയർത്തുന്നത്. യുഡിഎഫിന് പുതുപ്പള്ളി ജയത്തിന്റെ ധാർഷ്ട്യമാണ്. മാധ്യമ തലക്കെട്ടിന് വേണ്ടി സഭയെ ദുരുപയോഗിക്കാൻ അനുവദിക്കരുത്. രേഖയിൽ നിന്നും വീണാ വിജയനെതിരായ പരാമർശം നീക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.
എന്നാൽ മാത്യു കുഴൽനാടൻ ഉന്നയിച്ചത് ചട്ടപ്രകാരമുള്ള അഴിമതി ആരോപണമാണെന്ന വാക്കിൽ മാത്രം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശനം ഒതുക്കി.


