സഹകരണസംഘം / ബാങ്കുകളിലെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍, ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് സംഘം / ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരമുള്ള ഒഴിവുകളിലേക്ക് ഡിസംബര്‍ 20-ന് വിജ്ഞാപനം പുറപ്പെടുവിക്കും.
ഒറ്റത്തവണ റജിസ്ട്രേഷൻ സംവിധാനം ഇതിനായി ഏർപ്പെടുത്തിയതായി ബോർഡ് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ രജിസ്ത്ര് ചെയ്യാത്തവർക്ക് അവസരം നഷ്ടമാവും. വിജ്ഞാപനത്തിന് മുൻപായി റജിസ്ട്രേഷൻ നടത്താനാണ് ബോർഡ് ആവശ്യപ്പെടുന്നത്.
ജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാനുള്ള ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനത്തിന് മുന്‍പ് പൂര്‍ത്തീകരിക്കണം.
സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ മേയ് 25-ലെ 8/2023 നമ്പര്‍ വിജ്ഞാപന പ്രകാരമുള്ള സംഘം / ബാങ്കുകളിലെ ജീവനക്കാരുടെ വിവിധ സ്ട്രീമുകള്‍ക്കു കീഴിലെ ഉദ്യോഗക്കയറ്റ പരീക്ഷ ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ സെന്ററുകളിലായി നടത്തും. പരീക്ഷയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പരീക്ഷയുടെ പത്തു ദിവസം മുന്‍പ് അപേക്ഷയില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറില്‍ എസ്.എം.എസ്. മുഖാന്തരവും അറിയിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2468690.0.