സി.യു.ഇ.ടി. ബിരുദ തല പ്രവേശന പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് പ്രവേശന നടപടികൾക്ക് സമയമായി. എൻ.ടി.എ. സ്കോറിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചിട്ടുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവേശന പ്രക്രിയയിൽ പങ്കെടുക്കണം.
പങ്കെടുക്കുന്ന സ്ഥാപനങ്ങളും സർവകലാശാലകളും അവരുടെ ബിരുദതലപ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക എൻ.ടി.എ. സ്കോർ അടിസ്ഥാനമാക്കി തയ്യാറാക്കും. സ്ഥാപനങ്ങൾ അവരുടെ കൗൺസലിങ് സമയക്രമവും നിശ്ചയിക്കും. ഇതിന് ആവശ്യമായ വിവരങ്ങൾ അതത് സർവ്വകലാശാല വാർത്തകൾ വഴി അറിയണം.
പരീക്ഷയുടെ പരിധിയിൽവരുന്ന കേന്ദ്രസർവകലാശാലകൾ, മറ്റു സർവകലാശാലകൾ എന്നിവയിലെ ബിരുദതലപ്രോഗ്രാം പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കുന്നതിനാണ് പരീക്ഷ നടത്തിയത്. ഓരോ വിഷയത്തിനും പല സെഷനിൽ/ദിവസങ്ങളിൽ പരീക്ഷ നടത്തിയിരുന്നു.
പരീക്ഷയുടെ നടത്തിപ്പുചുമതല, ഫലപ്രഖ്യാപനം എന്നിവമാത്രമാണ് എൻ.ടി.എ. ചെയ്യുന്നത്.
ഇക്വി-പെർസന്റൈൽ രീതിയിൽക്കൂടിയാണ് ഒരുപരീക്ഷാർഥിയുടെ നോർമലൈസ് ചെയ്യപ്പെട്ട മാർക്ക് കണ്ടെത്തിയിരിക്കുന്നത്.വിശദാംശങ്ങൾ cuet.samarth.ac.in ൽ ലഭിക്കും.


