ബിരുദതല കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അപേക്ഷ ഫെബ്രുവരി മുതൽ. ഇതു പ്രകാരം അടുത്ത അധ്യയനവർഷത്തെ ബിരുദ പ്രവേശനനടപടികൾ ജൂലായിൽ പൂർത്തിയാക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.) അധ്യക്ഷൻ എം. ജഗദീഷ് കുമാർ അറിയിച്ചു.
ഫെബ്രുവരി ആദ്യവാരം മുതൽ cuet.samarth.ac.in വഴി അപേക്ഷിക്കാം. പരീക്ഷ മേയ് 21 മുതൽ 31 വരെ നടക്കും. ഫലം ജൂൺ മൂന്നാം ആഴ്ചയിൽ പ്രഖ്യാപിക്കും.
പി.ജി. ഫലം ജൂലായിൽ പ്രഖ്യാപിക്കും. യു.ജി.-പി.ജി. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.


