കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് – സി.യു.ഇ.ടി. പരീക്ഷ 2022 ജൂലായ് 15 മുതൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ബിരുദതല പൊതു പ്രവേശന പരീക്ഷയാണ്.
ജൂലായ് 15, 16, 19, 20, ഓഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, 10 തീയതികളിൽ സി.ബി.ടി – കമ്പ്യൂട്ടർ അധിഷ്ഠിത മോഡിലാണ് ടെസ്റ്റ്.
ഇന്ത്യയിൽ 554 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിദേശങ്ങളിൽ 13 സെൻ്ററുകളും.
അപേക്ഷിക്കാനും തിരുത്തലിനും അവസാന അവസരം
പരീക്ഷയ്ക്ക് വീണ്ടും രജിസ്റ്റർചെയ്യുന്നതിനും അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും ജൂൺ 23-ന് രാവിലെ ഒൻപതുമുതൽ 24-ന് രാത്രി 11.50 വരെ സമയം അനുവദിച്ചു.
43 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ 86 സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലെ പ്രവേശനപരീക്ഷയാണ്. 9.50 ലക്ഷം വിദ്യാർഥികൾ രജിസ്റ്റർചെയ്തതായി യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് cuet.samarth.ac.in/, www.nta.ac.in/
സംശയങ്ങൾക്ക് ഇ മെയിൽ- cuetug@nta.ac.in ഫോൺ 011-40759000 / 011-6922 7700.


