കേന്ദ്രസര്‍വകലാശാലകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി.പി.ജി. എൻട്രൻസ് പരീക്ഷ 2023 ജൂണ്‍ ഒന്ന് മുതല്‍ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ പത്ത് വരെയാണ് പരീക്ഷ. എന്‍.ടി.എ ഷെഡ്യൂള്‍ അനുസരിച്ച് മാര്‍ച്ച് പകുതി മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും.
CUET സ്‌കോര്‍ അനുസരിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുന്നത്.
UG അപേക്ഷ ഫെബ്രുവരി മുതൽ
CUET-UG പരീക്ഷയ്ക്കുള്ള ആപ്ലിക്കേഷന്‍ പ്രോസസ് 2023 ഫെബ്രുവരി ആദ്യ ആഴ്ചമുതള്‍ ആരംഭിക്കുമെന്ന് എന്‍.ടി.എ നേരത്തേ അറിയിച്ചിട്ടുണ്ട്. മെയ് 21 മുതല്‍ 31 വരെയാണ് പരീക്ഷ. ജൂണ്‍ മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വകലാശാലകളില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കാനാകുമെന്നാണ് യുജിസിയുടെ പ്രതീക്ഷ. വിശദവിവരങ്ങള്‍ക്ക് cuet.nta.nic.in.


