മധ്യപ്രദേശിലെ സാഗറില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സാഗര്‍ സ്വദേശിയായ 20-കാരനെ വീട് ആക്രമിച്ച ശേഷം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവാവിൻ്റെ സഹോദരിക്ക് എതിരെ ലൈംഗിക ആക്രമണം നടത്തി സംഘമാണ് ആക്രമണത്തിന് പിന്നിൽ. ലൈംഗികാതിക്രമ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് വീടുകയറി ആക്രമണം നടത്തിയത്. തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചു. അമ്മയെ വസ്ത്രങ്ങൾ വലിച്ചു കീറി നഗ്നയാക്കി. സഹോദരിയേയും മർദ്ദിച്ചു അവശയാക്കി.
സാഗറിലെ ബറോഡിയ നോനാഗിർ ഗ്രാമത്തിൽ 20 വയസുകാരനായ നിതിൻ അഹിർവാറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലും കൊലയും അതിക്രമങ്ങളും ഭീഷണികളും അവകാശമാക്കിയ സംഘങ്ങളാണ്. ലൈംഗിക അതിക്രമം നടത്തുകയും അതിൽ പരാതിപ്പെടുന്നവരെ ഉന്മൂലനം ചെയ്യുകയുമാണ് ഇവരുടെ രീതി.
ലൈംഗിക അതിക്രമം അവകാശമാക്കി, കേസ് പിൻവലിക്കാൻ കൊല്ലും കൊലയും
2019-ല്‍ യുവാവിന്റെ സഹോദരിക്കെതിരെ ലൈംഗിക ആക്രമണം നടന്നു. ഇതിൽ നാലുപേര്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുക്കുകയും നാലുപ്രതികളെ പിടികൂടുകയും ചെയ്തു. ഈ കേസ് പിന്‍വലിക്കണമെന്ന് പ്രതികളും ഇവരുടെ കൂട്ടാളികളും നിരന്തരമായി ഭീഷണിപ്പെടുത്തി. എന്നാൽ ഇതിന് വഴങ്ങാത്തതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.
‘അവര്‍ അവനെ ഒരുപാട് മര്‍ദിച്ചു. എന്നെ വിവസ്ത്രയാക്കി. പിന്നീട് പോലീസെത്തിയാണ് എനിക്ക് ഒരു തോര്‍ത്ത് നല്‍കിയത്. ഒരു സാരി കിട്ടുന്നത് വരെ ഞാന്‍ തോര്‍ത്ത് മാത്രം ഉടുത്ത് നില്‍ക്കുകയായിരുന്നു”, അമ്മ പറഞ്ഞു.
യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ സമീപത്തുള്ള ബന്ധുവീടുകളിലും അക്രമം നടത്തി. യുവാവിന്റെ സഹോദരങ്ങളെ തിരഞ്ഞാണ് ഇവര്‍ സമീപത്തുള്ള വീടുകളില്‍ കയറിയിറങ്ങിയത്. മറ്റുള്ളവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പതുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും എട്ടുപേരെ അറസ്റ്റ് ചെയ്തതായും എ.എസ്.പി. സഞ്ജീവ് ഉയ്‌ക്കേയ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് വന്‍ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട യുവാവിൻ്റെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കളും ഗ്രാമവാസികളും പ്രതിഷേധം കനപ്പിച്ചതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. എന്നാൽ അമ്മയെ വിവസ്ത്രയാക്കിയ സംഭവം എഫ് ഐ ആറിൽ നിന്നും വിട്ടുകളഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.
ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങളുടെ ലാബോറട്ടറിയായി ബി.ജെ.പി. മധ്യപ്രദേശിനെ മാറ്റിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങളോട് നിഷേധാത്മകനിലപാടാണ് സ്വീകരിക്കുന്നതെന്നും ഖാര്‍ഗെ ചൂണ്ടികാട്ടി.