തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ശബരിമലയിൽ രാത്രി അരമണിക്കൂർ കൂടി ദർശന സമയം ദീർഘിപ്പിച്ചു. രാത്രി പതിനൊന്നരയ്ക്കാവും ഇനി നട അടക്കുക. ഇതോടെ ശബരിമലയിലെ ദർശന സമയം ഒന്നരമണിക്കൂർ ദീർഘിപ്പിച്ചിരിക്കയാണ്.
ആദ്യം ഒരു മണിക്കൂർ ആണ് കൂട്ടിയത്. ഉച്ചക്ക് 3 മണിക്ക് തന്നെ നട തുറക്കും. ഒന്നര മണിക്കൂർ ദർശനസമയം വർദ്ധിപ്പിച്ചതോടെ ദിവസവും 18.5 മണിക്കൂർ ഭക്തർക്ക് ദർശനത്തിനായി ലഭിക്കും.

പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോർഡ് വാദിക്കുന്നുണ്ട്. സ്പോട്ട് ബുക്കിംഗ് നിർത്തി തീർത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യം. വെർച്ചൽ ക്യൂ എൺപതിനായിരം ആക്കിയത് നടപ്പായിട്ടില്ല. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും എത്തിയിരിക്കയാണ്. എരുമേലി നിലയ്ക്കൽ റൂട്ടില്‍ വാഹനങ്ങൾ നിയന്ത്രിച്ചാണ് വിടുന്നത്.