ഡീസൽ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധി നീട്ടി. 15 എന്നത് 22 വര്‍ഷമാക്കി വർധിപ്പിച്ചു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കി നൽകിയിരുന്നില്ല. ആനുകൂല്യ പ്രകാരം ഇവയ്ക്ക് ഏഴുവര്‍ഷംകൂടി ഓടാനാകും.
വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എന്‍ജിന്‍ ഓട്ടോറിക്ഷകള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാനായിരുന്നു നീക്കം. ഇതിനായി കേരളാ മോട്ടോര്‍ വാഹനചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തുമെന്നും സൂചനകളുണ്ടായിരുന്നു.
ഹരിത ഇന്ധനത്തിലേക്കു മാറ്റുന്നതിനാവശ്യമായ സൗകര്യമില്ല എന്ന ന്യായം പരിഗണിച്ചാണ് നീട്ടി നൽകിയത്. അരലക്ഷം ഡീസല്‍ വാഹനയുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഡീസൽ എഞ്ചിൻ ഓട്ടോകൾ അന്തരീക്ഷ മലനീകരണത്തിന് പുറമെ വലിയ ശബ്ദ ശല്യവും സൃഷ്ടിച്ചിരുന്നു. ഇവയ്ക്ക് നഗരങ്ങളിൽ അനുമതി പരിമിതപ്പെടുത്തിയപ്പോൾ ഗ്രാമ പ്രദേശങ്ങളിലായിരുന്നു പ്രശ്നം.
വൻകിട കമ്പനികളാണ് ഇത്തരം വാഹനങ്ങൾ പുറത്തിറക്കിയത്. എന്നാൽ അവർ മാർക്കറ്റിൽ എളുപ്പം അനുമതി നേടിയെടുത്തു.
സീറ്റ് ബെൽറ്റ് വലിയ വാഹനങ്ങൾക്ക് കലാവധി ഇളവില്ല
എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍സീറ്റില്‍ യാത്രചെയ്യുന്നയാള്‍ക്കും നവംബര്‍ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. സ്വകാര്യ ബസുകള്‍ക്ക്‌നെിരീക്ഷണ ക്യാമറകളും നിര്‍ബന്ധമാണ്. ഫിറ്റ്നസുള്ള വാഹനങ്ങള്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ ഇവ ഘടിപ്പിച്ചാല്‍ മതിയാകും.