കാട്ടുചോലയിലെ
ഇരുട്ടിൽ
ഒരു തൂക്കുവിളക്കിൻ
ഇപ്പുറമിരുന്നാണ്
ഞാൻ
നിന്നെ
കണ്ടത്.
നീ പതിയെ
പാടി
നീ അലർച്ചയായ്
ഇടിയായ്
പേമാരിയായ്
വനാന്തരങ്ങളിലൊന്നാകെ
പടർന്നു.
നീ ഞങ്ങളുടെ
കുനിഞ്ഞ സിരസ്സുയർത്തി
ഞങ്ങൾ
കൈകൾ
നീട്ടി….
ഞങ്ങൾ സ്വയം
തിരഞ്ഞു
പൂർവ്വീകരടുടെ
കണക്ക് പുസ്തകം.
ചളികൾ നീക്കി
പുസ്തകം വായിച്ചു.
നൽഗോണ്ട
ജഗത്യാല………
പുഴുക്കൾ
തിന്നുതീർത്ത
ഞങ്ങളുടെ
കടുംചോര
ഉണങ്ങി വരണ്ടുപോയ്…..
ഗദ്ദാർ
എൻ്റെ മക്കൾ
നിന്നെ വായിക്കുന്നു.
എതിരിട്ടിലും
നീയുണ്ട്
ചുവന്ന്
തുടുത്ത്
പരശതം
തലയോട്ടിയിൽ
തീകൊളുത്താൻ.