മദ്യലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടിയ വനിതയെ നാട്ടുകാർ പൊലീസിൽ ഏല്പിച്ചു. വൈദ്യ പരിശോധനക്കായി കൊണ്ടു പോകുന്ന വഴി വനിതാ എസ്.ഐ.യെ ആക്രമിച്ചതിന് പൊലീസ് കേസ് എടുത്തു. കൂളി ബസാര്‍ സ്വദേശി റസീന(30) തലശ്ശേരി എസ്.ഐ. ദീപ്തിയെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയില്‍ റസീന ഓടിച്ച വാഹനം മറ്റുവാഹനങ്ങളില്‍ തട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതുനാട്ടുകാര്‍ ചോദ്യംചെയ്തതോടെ യുവതി നാട്ടുകാരുമായി ഉടക്കി. ചോദ്യം ചെയ്ത് സംസാരിച്ചയാളെ പൊലീസ് എത്തിയിട്ടും റസീന ചവിട്ടി. തുടർന്ന് ഇയാളും യുവതിരെ തിരികെ ആക്രമിച്ചു. റസീനയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാൽ യുവതിയെ കായികമായി ആക്രമിച്ചവർക്ക് എതിരെ പൊലീസ് നടപടി ഒന്നും ഉണ്ടായിട്ടില്ല. പരസ്പരം ആക്രമിക്കുന്നത് പൊലീസിൻ്റെ കൈവശമുള്ള വീഡിയോ ദൃശ്യത്തിൽ തന്നെ വ്യക്തമാണ്.
നേരത്തെയും റസീന പോലീസിന്റെ പിടിയിലായിട്ടുണ്ട്. മാഹി പന്തക്കലില്‍വെച്ച് റസീന ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. മദ്യലഹരിയില്‍ വാഹനമോടിച്ച റസീനയെ നാട്ടുകാര്‍ ചോദ്യംചെയ്തതോടെ യുവതി നാട്ടുകാരെ കൈയേറ്റംചെയ്യുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസിന് നേരേയും കൈയേറ്റശ്രമമുണ്ടായി. തുടര്‍ന്ന് മാഹി പന്തക്കല്‍ പോലീസ് ബലംപ്രയോഗിച്ചാണ് റസീനയെ അന്ന് കസ്റ്റഡിയിലെടുത്തത്.