ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു

ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ആലുവ ഭാഗത്ത് താമസിക്കുന്ന ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. ഇയാളുടെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. പീ

ഡനത്തിനിരയായ കുട്ടിയും തിരച്ചില്‍ നടത്തിയ സമീപവാസികളും സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാള്‍ ചില മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് സംശയിക്കുന്നു.

ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ബിഹാര്‍ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് പോയതിനാല്‍ അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കള്‍ വീട്ടിലെ ഹാളിലും അമ്മ മുറിയിലുമാണ് കിടന്നിരുന്നത്. ഇതിനിടെയാണ് പ്രതി വീടിന്റെ വാതില്‍ തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.

ജനല്‍വഴി കൈയ്യിട്ട് വാതില്‍ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങിയശേഷം വാതില്‍ പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. പ്രതി കുട്ടിയുമായി പോകുന്നതിനിടെ കരച്ചില്‍ കേട്ടാണ് സമീപവാസികള്‍ വിവരമറിയുന്നത്. ശബ്ദം കേട്ട് സമീപവാസി പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇതോടെ മറ്റുള്ളവരെ വിവരമറിയിച്ച് തിരച്ചില്‍ ആരംഭിച്ചു. ഇതോടെ പ്രതി കുട്ടിയെ സമീപത്തെ വയലില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് വിവരം.

തിരച്ചിലിനിറങ്ങിയ നാട്ടുകാര്‍ ചോരയൊലിച്ചനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിവസ്ത്രയായി കരഞ്ഞുകൊണ്ടുവന്ന കുട്ടി ഹിന്ദിയിലാണ് സംസാരിച്ചത്. ഇതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു.

പീഡനത്തിനിരയായ എട്ടുവയസ്സുകാരി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ കുട്ടിക്ക് ഒരുശസ്ത്രക്രിയ നടത്തുമെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ആശുപത്രിയില്‍നിന്നുള്ളവിവരം.

ഇത്തവണ നാട്ടുകാരുടെ കൃത്യമായ ഇടപെടല്‍ കൊണ്ട് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായത്. പുലര്‍ച്ചെ സമയമായിട്ടും നാട്ടുകാര്‍ ജാഗ്രതയോടെ ഇടപെട്ടു. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...