സംസ്ഥാനത്ത് ഈ ആഴ്ച തന്നെ വൈദ്യുതി നിരക്കിൽ വര്‍ധന ഏർപ്പെടുത്തും. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ യോഗം ചേർന്നിരുന്നു. നവംബർ ഒന്ന് മുതൽ വർധിപ്പിക്കാനായിരുന്നു തീരുമാനം എങ്കിലും ഇന്നത്തെ യോഗത്തിൽ തീരുമാനമായില്ല. മതിയായ അംഗബലം ഇല്ലാത്തതിനാൽ തീരുമാനം മാറ്റിവെക്കുകയായിരുന്നു.
എന്നാൽ ഈ ആഴ്ച തന്നെ സർക്കാർ ഉത്തരവോടെ വർധന നിലവിൽ വരും. നിലവിലെ താരിഫിൻ്റെ കാലാവധി ഇന്ന് അവസാനിക്കയാണ്. വർധന പ്രഖ്യാപിച്ച ശേഷം ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ എതിർപ്പും മൂലം വൈകുകയായിരുന്നു.
റഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം
വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ യോഗം നടക്കുന്നതിനിടെയാണ്, ഒരു അംഗത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. ഇതുകാരണം ഇന്ന് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ താരിഫ് കാലാവധി ഇന്നവസാനിക്കുന്ന പശ്ചാത്തലത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനാണ് റെഗുലേറ്ററി കമ്മീഷന്‍ യോഗം ചേര്‍ന്നത്. അതിനിടെയാണ് ഒരു അംഗത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
മൂന്ന് അംഗങ്ങളും ഉണ്ടായാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കൂ. നയപരമായ തീരുമാനമാണ്. അതുകൊണ്ട് തന്നെ തീരുമാനം നീണ്ടു. നിലവിലെ താരിഫ് കാലാവധി ഇന്നവസാനിക്കുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് വിശദീകരണ കുറിപ്പ് ഇറക്കാന്‍ സാധ്യതയുണ്ട്.


