ചേർത്തല കണിച്ചുകുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് തൊഴിലാളികൾ മരിച്ചു. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിന് ഇട്ട പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം. ഞായറാഴ്ച നടന്ന ചടങ്ങിന് വേണ്ടി കെട്ടിയ പന്തൽ അഴിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. സമീപത്ത് കൂടെ ഹൈ ടെൻഷൻ ലെെൻ പോകുന്നുണ്ട്. ഇതിൽ തട്ടിയതാണ് അപകടകാരണം.
ബിഹാർ സ്വദേശികളായ ആദിത്യ കുമാർ(20), കാശിറാം(48), ബംഗാൾ സ്വദേശി ധനഞ്ജയ് ശുഭ(42) എന്നിവരാണ് മരിച്ചത്. ഹൈടെൻഷൻ ലൈനിൽ തട്ടിയത് എങ്ങനെ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സാധാരണ നിലയിൽ ഹൈ ടെൻഷൻ ലൈനിന് അടുത്ത് ഇത്തരം നിർമ്മിതകൾ അനുവദിക്കാൻ വകുപ്പില്ല.
കഴിഞ്ഞ 28 ന് കൊച്ചി ഹയാത്ത് ഹോട്ടലിൽ വിവാഹവും കഴിഞ്ഞ ഞായറാഴ്ച കണിച്ചുകുളങ്ങരയിലെ വീട്ടിൽ റിസെപ്ഷനുമായിരുന്നു. കല്യാണപ്പന്തൽ ഇന്നലെയാണ് പൊളിച്ചു മാറ്റിയത്. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. അപകടത്തിൽ മൂന്നുപേരും തൽക്ഷണം മരിച്ചു. മരിച്ചവരുടെ വിശദ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബിഹാർ സ്വദേശികളായ ജതുലാൽ (28), അനൂപ് കുമാർ (31) അജയ് 20 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർത്തല കെ.വി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരക്കയാണ്.


